Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജിൽ...

ഗവ. മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ പ്രതിഷേധം

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഡോക്ടർമാരുടെ പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം പിൻവലിക്കുക, ജനസംഖ്യാനുപാതികമായി ഡോക്ടർ തസ്തിക സൃഷ്ടിക്കുകയും നിയമനം നടത്തുകയും ചെയ്യുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിലേക്ക് ജൂനിയർ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. പി.ജി ഡോക്ടർമാർ, ഹൗസ് സർജൻമാർ, വിദ്യാർഥികൾ, റാങ്ക് ലിസ്റ്റിലുള്ള ഡോക്ടർമാർ എന്നിവർ പങ്കെടുത്തു. കേരള മെഡിക്കോസ് ജോയൻറ് ആക്ഷൻ കൗൺസിൽ പ്രസിഡൻറ് ഡോ. യു.ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ഡോ. അരുൾ സേവ്യർ, ഡോ. അഭിലാഷ്, ഡോ. റിഷാദ്, രാഹുൽദാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story