Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനോലി കനാലിൽ അറവ്...

കനോലി കനാലിൽ അറവ് മാലിന്യം

text_fields
bookmark_border
പുന്നയൂർക്കുളം: കനോലി കനാലില്‍ അറവ് മാലിന്യം തള്ളൽ വ്യാപകമായി. അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു. പനന്തറ പാപ്പാളി റോഡിലെ ചലിക്കും പാലത്തി​െൻറ പരിസരത്താണ് മാലിന്യം തള്ളുന്നത്. ഇതി​െൻറ ദുര്‍ഗന്ധം വഴിയാത്രക്കാരെയും പരിസരവാസികളെയും ദുരിതത്തിലാക്കി. അടുത്തകാലത്തായി ദേശീയപാതയിൽ പലയിടങ്ങളിൽ നിരവധി അറവുശാലകളും കോഴിക്കടകളും തുറന്നിട്ടുണ്ട്. പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിലെ അറവുശാലകളിൽ പലതിനും ലൈസൻസില്ല. പഞ്ചായത്തി​െൻറ അനുമതിയില്ലാതെയാണ് അറവും വിൽപനയും നടക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മേഖലയിലെ കോഴിയവശിഷ്ടങ്ങളും അറവു മാലിന്യങ്ങളുമാണ് ചാക്കില്‍ കെട്ടി പാലത്തില്‍ നിന്ന് കനാലിലേക്ക് തള്ളുന്നത്. രാത്രി മാംസാവശിഷ്ടങ്ങള്‍ സിമൻറ് ചാക്കില്‍ നിറച്ച് തള്ളുന്നുണ്ട്. കുളവാഴകൾ നിറഞ്ഞ കനാലിലെ ഒഴുക്ക് നിലച്ചതും മത്സ്യങ്ങൾ കുറഞ്ഞതും ജല മലിനീകരണം രൂക്ഷമാക്കിയിട്ടുണ്ട്. ദലിത് കുടുംബങ്ങൾ താമസിക്കുന്നതിന് സമീപമാണ് കഴിഞ്ഞ ദിവസം അറവു മാലിന്യം തള്ളിയത്. ഇത്തരത്തിൽ മാലിന്യവുമായെത്തിയ അറവുശാല ഉടമയെ മുമ്പ് പുന്നയൂർ എടക്കര ഒറ്റയിനി പാലത്തിന് സമീപത്ത് പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഫോട്ടോ: പനന്തറ പാപ്പാളി റോഡില്‍ പാലത്തിന് സമീപം കനോലി കനാലില്‍ തള്ളിയ അറവു മാലിന്യം രക്തഗ്രൂപ് നിർണയ ക്യാമ്പ് ചാവക്കാട്: അവിയൂർ എ.എം.യു.പി സ്കൂൾ 75 -ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി വിദ്യാർഥികളുടെയും രക്തഗ്രൂപ് നിർണയ ക്യാമ്പ് നടത്തി. പുന്നയൂർക്കുളം ശാന്തി നഴ്സിങ്ഹോം ഡയറക്ടർ ഡോ. രാജേഷ് കൃഷ്ണ ബോധവത്കരണ ക്ലാെസടുത്തു. പ്രധാനാധ്യാപിക വാസന്തി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വിദ്യാസാഗർ, പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളായ അബ്ദുല്ലക്കുട്ടി, ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story