Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനന്ദ് വധം: അന്വേഷണം ...

ആനന്ദ് വധം: അന്വേഷണം കൂടുതൽ പേരിലേക്ക്

text_fields
bookmark_border
ഗുരുവായൂര്‍: ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദനെ വധിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം ഏൽപ്പിച്ചവരിലേക്കും പ്രതികൾക്ക് സംരക്ഷണം ഒരുക്കിയവരിലേക്കും അന്വേഷണം നീളുന്നു. കേസുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. കീരമുക്ക് പുതുവീട്ടിൽ ഫാഹിസ് (25), നെന്മിനി നമ്പറമ്പത്ത് ജിതേഷ് (രാമൻ -22), മന്നിക്കര അരീക്കര കാർത്തിക് (26) എന്നിവരെ സംഭവം നടന്ന് രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ആനന്ദി​െൻറ നീക്കങ്ങളെ കുറിച്ച് മൊബൈൽ ഫോണിലൂടെ വിവരം നൽകിയ ബ്രഹ്മക്കുളം പുതിയേടത്ത് ശ്രീദത്ത് (19) വ്യാഴാഴ്ച അറസ്റ്റിലായി. തൃശൂർ കേരള വർമ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയായ ഇയാൾ യൂനിവേഴ്സിറ്റി യൂനിയൻ മുൻ കൗൺസിലറാണ്. കോളജിൽ നടന്ന എസ്.എഫ്.ഐ -എ.ബി.വി.പി സംഘട്ടനങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ട്. നവംബർ 12നാണ് നെന്മിനി ആനന്ദൻ കൊല്ലപ്പെട്ടത്. സുഹൃത്ത് ഏങ്ങണ്ടിയൂർ സ്വദേശി വിഷ്ണുവുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. നാല് വർഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട സംഭവത്തിലെ രണ്ടാം പ്രതിയാണ് ആനന്ദൻ. ഫാസിലി​െൻറ സഹോദരൻ ഫാഹിസും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. കൊലപാതകത്തി​െൻറ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പങ്കില്ലെന്ന് സി.പി.എം വ്യക്തമാക്കിെയങ്കിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരും അനുഭാവികളുമാണ് അറസ്റ്റിലായത്. ഗുരുവായൂരിൽനിന്ന് പമ്പക്ക് സർവിസ് ഗുരുവായൂര്‍: ശനി, ഞായർ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പമ്പ സർവിസ് നടത്തും. രാത്രി ഒമ്പതിന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് പുലർച്ചെ നാലിന് പമ്പയിലെത്തും. തീർഥാടനകാലം പ്രമാണിച്ച് ദിവസവും രാത്രി ഏഴിനുള്ള സർവിസിന് പുറമെയാണ് പ്രത്യേക സർവിസ്. റിസര്‍വേഷനടക്കം 246 രൂപയാണ് യാത്രാക്കൂലി. നാളെ വെളിച്ചെണ്ണയിൽ വിളക്കുകൾ തെളിയും ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി ഞായറാഴ്ച നടക്കുന്ന സപ്തമി വിളക്കിന് ക്ഷേത്രത്തിൽ ദീപങ്ങൾ തെളിയുക വെളിച്ചെണ്ണയിൽ. എള്ളെണ്ണയിലും നെയ്യിലുമാണ് വിളക്ക് തെളിയിക്കുക പതിവ്. നെന്മിനി മനയുടെ വകയായാണ് സപ്തമി വിളക്കാഘോഷം. തിങ്കളാഴ്ച പുളിക്കിഴെ വാരിയത്തു കുടുംബംവക അഷ്ടമി വിളക്കാഘോഷിക്കും. ചൊവ്വാഴ്ച കൊളാടി കുടുംബം വക നവമി നെയ്‌വിളക്കാണ്. ദശമി ദിവസമായ ബുധനാഴ്ച ശ്രീഗുരുവായൂരപ്പൻ സങ്കീർത്ത ട്രസ്റ്റി​െൻറതാണ് വിളക്കാഘോഷം. ഏകാദശി ദിവസമായ വ്യാഴാഴ്ച ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളേക്കാടെ ഏകാദശി വിളക്കുകൾ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story