Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാദോപാസന...

നാദോപാസന അഖിലേന്ത്യാസംഗീത മത്സരം

text_fields
bookmark_border
നാദോപാസന സംഗീത മത്സരം ഇത്തവണ അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയും,ഗുരുവായൂര്‍ സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും ചേർന്ന് 2018 ഫെബ്രുവരി 17, 18 തീയതികളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 16 വയസ്സിന് താഴെ ജൂനിയര്‍ വിഭാഗത്തിനും 16 മുതല്‍ 25 വയസ്സുവരെ സീനിയര്‍ വിഭാഗത്തിനും ഇരിങ്ങാലക്കുടയില്‍വെച്ച് കണാടക സംഗീത മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'സുന്ദരനാരായണ' എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന യശശ്ശരീരനായ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി വടക്കെ പാലാഴി നാരായണന്‍കുട്ടി മേനോന്‍ രചിച്ച ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ഈ മത്സരത്തില്‍ ആലപിക്കേണ്ടത്. പക്കമേളം സംഘാടകസമിതി ഏര്‍പ്പെടുത്തും. അപേക്ഷകള്‍ക്കും മത്സരത്തില്‍ ആലപിക്കേണ്ട കൃതികളെ സംബന്ധിച്ചും മറ്റു നിബന്ധനകള്‍ക്കും www.nadopasana.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. വാർത്തസമ്മേളനത്തിൽ നാദോപാസന സെക്രട്ടറി പി. നന്ദകുമാർ, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എ.എസ്. സതീശന്‍, സി. നാരായണൻകുട്ടി, ട്രഷറർ കെ.ആർ. മുരളീധരൻ , സോണിയ ഗിരി , ഷീല സോമൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story