Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉറവിട മാലിന്യ...

ഉറവിട മാലിന്യ സംസ്കരണവുമായി കുന്നംകുളം നഗരസഭ

text_fields
bookmark_border
കുന്നംകുളം: മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിർത്തണമെന്ന് വ്യാപാരികളോട് നഗരസഭ. കിലോഗ്രാമിന് ഏഴ് രൂപ നിരക്കിൽ ഈടാക്കി മാലിന്യം ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കാമെന്നും, മാലിന്യങ്ങള്‍ ജൈവം, അജൈവം എന്ന രീതിയില്‍ വേര്‍തിരിച്ച് നല്‍കണമെന്നും നിർദേശിച്ചു. എന്നാൽ നിരക്ക് കുറക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ചേർന്ന വ്യാപാരികളുടെയും നഗരസഭ അധികൃതരുടെയും യോഗത്തിലാണ് മാലിന്യ സംസ്കരണത്തിലെ നിലപാട് വ്യക്തമാക്കിയത്. നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയിൽ വ്യാപാരികൾ പങ്കുചേരും. മാലിന്യ നിയന്ത്രണം വ്യാപാരികളുടെ മാത്രം ഉത്തരവാദിത്തമായി കാണരുത്. ലൈസന്‍സ് ഫീസും, നികുതിയും നല്‍കുന്ന വ്യാപാരികളുടെ മേല്‍ വീണ്ടും ഭാരം കയറ്റിവെയ്ക്കരുതെന്നും, വഴിയോര കച്ചവടക്കാര്‍, തട്ടുകടക്കാര്‍ തുടങ്ങിയവരെ നിയന്ത്രിക്കണമെന്നും വ്യാപാരികൾ നിർദേശിച്ചു. മാലിന്യസംസ്കരണ പദ്ധതികള്‍ ഐ.ആര്‍.ടി.സി പ്രതിനിധി വി. മനോജ്കുമാര്‍ വിശദീകരിച്ചു. ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുമ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍, പി.എം. സുരേഷ്, കെ.എ. അസീസ്, കെ.എ. സോമന്‍, സ്റ്റാന്‍ലി, ഗീത ശശി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story