Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടിക...

നാട്ടിക പന്ത്രണ്ടാംകല്ല്​ യാത്രക്കാരുടെ പേടിസ്വപ്​നം

text_fields
bookmark_border
തൃപ്രയാർ: ദേശീയപാത 17ലെ നാട്ടിക പന്ത്രണ്ടാംകല്ല് യാത്രക്കാരുടെ പേടിസ്വപ്നമാകുന്നു. വെള്ളിയാഴ്ച രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചതാണ് അവസാനത്തെ അപകടം. ഇതിന്മുമ്പും ഇതേ സ്ഥലത്ത് നിരവധി ജീവനാണ് അപകടങ്ങളിൽ പൊലിഞ്ഞത്. പരിക്കേറ്റവരും നിരവധി. അപകട മേഖല കണക്കിലെടുത്ത് ദേശീയപാതയിൽ പന്ത്രണ്ടാംകല്ലിന് ഇരുവശത്തും മുന്നറിയിപ്പായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്പാണ് സിഗ്നലുകൾ സ്ഥാപിച്ചത്. എന്നിട്ടും മുന്നറിയിപ്പിന് കണ്ണു കൊടുക്കാതെ മിക്കവാഹനങ്ങളും അമിത വേഗതയിലാണ് പോകുന്നത്. വെള്ളിയാഴ്ച അപകടത്തിൽപ്പെട്ട ആറ്റുപറമ്പത്ത് ബസ് അമിത വേഗതക്കും അപകടങ്ങൾക്കും കുപ്രസിദ്ധമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story