Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായിക പ്രതിഭകളെ...

കായിക പ്രതിഭകളെ അനുമോദിച്ചു

text_fields
bookmark_border
തൃപ്രയാർ: ദേശീയ സ്കൂൾ ജൂനിയർ മീറ്റിൽ സ്വർണ മെഡൽ നേടിയ നാട്ടിക ഫിഷറീസ് ഹൈസ്കൂളിലെ പ്രതിഭകൾക്ക് ആദരം. അനുമോദന സമ്മേളനം ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി അധ്യക്ഷത വഹിച്ചു. ആൻസി സോജന് സ്കൂൾ ജീവനക്കാർ ഒരു പവ​െൻറ സ്വർണ നാണയം, മുൻ അധ്യാപിക സൗദാമിനി ഒരു പവ​െൻറ മാല എന്നിവ സമ്മാനിച്ചു. പരിശീലകൻ കണ്ണനും നാട്ടിക സ്പോർട്സ് അക്കാദമിക്കും മുൻ അധ്യാപിക 10,000 രൂപ സമ്മാനിച്ചു. പി.എ. അതുല്യക്ക് ധനഞ്ജയൻ കെ. മച്ചിങ്ങൽ അരപവനും 5,000 രൂപയും സമ്മാനിച്ചു. സുഫ്ന ജാസ്മിന് ജീവനക്കാർ രണ്ടു ഗ്രാം സ്വർണവും യദു കൃഷ്ണക്ക് പി.കെ. സുധർമൻ അരപവനും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു, ജനപ്രതിനിധികളായ ഗീത മണികണ്ഠൻ, ഇന്ദിര ജനാർദനൻ, പ്രിൻസിപ്പൽ എ.വി. വനജകുമാരി, പ്രധാനാധ്യാപകൻ വി.എം. ബാലകൃഷ്ണൻ, സ്പോർട്സ് അക്കാദമി ചെയർമാൻ ബി.കെ. ജനാർദനൻ, പി.ടി.എ പ്രസിഡൻറ് പി.കെ. സുധീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story