Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightAccident ബസും മിനി...

Accident ബസും മിനി ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

text_fields
bookmark_border
തൃപ്രയാർ: നാട്ടിക പന്ത്രണ്ടാം കല്ലിൽ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കോഴിക്കോട് കക്കോടി ശിവപ്രഭയിൽ ശിവനന്ദൻ നായരുടെ മകൻ പ്രശാന്താണ് (23) മരിച്ചത്. ലോറിയിലുണ്ടായിരുന്ന പാർസൽ സർവിസ് ജീവനക്കാരൻ കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷജീന്ദ്രൻ(48), ബസ് യാത്രക്കാരനായ ചാവക്കാട് സ്വദേശി സജീഷ് (34) എന്നിവരെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ ചുള്ളിപറമ്പിൽ രാധാകൃഷ്ണൻ (36), എറിയാട് കാരകുഞ്ഞി മാക്കപുരക്കൽ പുരുഷോത്തമൻ (54), ഭാര്യ ഷീജ (49) എന്നിവരെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർക്ക് നിസ്സാര പരിക്കുണ്ട്. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് അപകടം. ഗുരുവായൂരിൽ നിന്ന് വൈറ്റില ഹബ്ബിലേക്ക് പോവുന്ന നമിത ബസും എറണാകുളത്തെ പാർസൽ സർവിസ് ഓഫിസിൽനിന്ന് സാധനങ്ങളുമായി കോഴിക്കോട്ടേക്ക് പോയ മിനിലോറിയുമായാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വട്ടംകറങ്ങിയ മിനിലോറിയിൽ പിറകെവന്ന മറ്റൊരു പാർസൽ ലോറിയും ഇടിച്ചു. ബസുമായി കൂട്ടിയിടിച്ച് തകർന്ന ലോറിയിൽനിന്ന് തെറിച്ചുവീണ ഡ്രൈവർ പ്രശാന്ത് സംഭവസ്ഥലത്ത് മരിച്ചു. ആക്ട്സ്, റോഡ് സുരക്ഷപ്രവർത്തകർ, നാട്ടുകാർ, കൺട്രോൾ റൂം പൊലീസ് സംഘം, ഇരിങ്ങാലക്കുട ഫയർഫോഴ്സ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി. വലപ്പാട് സി.ഐ ടി.കെ. ഷൈജു, എസ്.ഐ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. ഉച്ചയോടെ കോഴിക്കോട്ടുനിന്ന് പ്രശാന്തി​െൻറ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. പ്രശാന്തി​െൻറ അമ്മ പ്രഭാവതി. സഹോദരൻ പ്രണവ്. ബസ് ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story