Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right50 മുറികളോടെ 24 കോടി...

50 മുറികളോടെ 24 കോടി രൂപ ചെലവില്‍ ഗുരുവായൂരിലെ ഗെസ്​റ്റ്​ ഹൗസ്​ പുനര്‍മിക്കും

text_fields
bookmark_border
നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഗുരുവായൂര്‍: കിഴക്കെനടയിലെ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് 24 കോടി രൂപ ചെലവില്‍ പുനര്‍നിർമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ പ്രധാന അതിഥി മന്ദിരങ്ങളില്‍ ഒന്നായി രൂപകൽപന ചെയ്ത കെട്ടിടത്തില്‍ നാലു നിലകളിലായി 48 മുറികള്‍ ഉണ്ടാവും. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും നാല് സ്യൂട്ടുകളും ഉണ്ടാവും. ഊരാളുങ്കല്‍ ലേബര്‍ കോഓപറേറ്റീവ് സൊസൈറ്റിയെ നിര്‍മാണം ഏല്‍പ്പിച്ചതായി മന്ത്രി അറിയിച്ചു. നിലവിലുള്ള ഗെസ്റ്റ്ഹൗസ് പൊളിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ഡിസംബര്‍ 15ന് നോട്ടീസ് പ്രസിദ്ധീകരിക്കും. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എം.ബി. ഗിരീഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, രാമനിലയം മാനേജര്‍ ബിജു, പി.ഡബ്ല്യു.ഡി ബില്‍ഡിങ് എക്്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. ദീപ, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുൽ സലാം, അസി. എന്‍ജിനീയര്‍ ഹരിത എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story