Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തുർ...

പുത്തുർ പ്രഥമികാരോഗ്യകേന്ദ്രം കുടുംബ ആരോഗ്യകേന്ദ്രമാക്കി

text_fields
bookmark_border
ഒല്ലൂർ: പുത്തുർ പ്രഥമികാരോഗ്യകേന്ദ്രം കുടുംബ ആരോഗ്യകേന്ദ്രമായി ഉയർത്തുന്നതി​െൻറ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പുത്തുർ പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ, ആരോഗ്യകേരളം ജില്ല േപ്രാജക്ട് ഒഫിസർ ഡോ. സതീഷ് കുമാർ, ജില്ല മെഡിക്കൽ ഒഫിസർ ഡോ. ഐ.എസ്. സുഹിത ഉമാദേവി, നളിനി വിശ്വംഭരൻ, പി.ജി. ഷാജി, ബിന്ദു സേതുമാധവൻ, ടി.കെ. ശ്രിനിവാസൻ, എൻ.പി. സന്തോഷ്കുമാർ ഡോ. ജയന്തി തുടങ്ങിയവർ സംസാരിച്ചു. മരത്താക്കര പള്ളി തിരുന്നാളിന് തുടക്കം ഒല്ലൂർ: മരത്താക്കര പള്ളി തിരുന്നാൾ ആഘോഷങ്ങൾ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ആഘോഷിക്കും. ശനിയാഴ്ച രാവിലെ ലദീഞ്ഞ്, നോവേന, കുർബാന എന്നിവ നടക്കും. തിങ്കളാഴ്ച ആറിന് മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന. തിരുനാളി​െൻറ ഭാഗമായി പത്ത്് കുടുംബങ്ങൾക്ക് വീട് വെക്കാൻ വേണ്ട ധനസഹായം നൽകുമെന്ന് ഫാ. ജെറീൻ അരിമ്പൂർ, പോൾസൺ കുറ്റിക്കാട്ട്, തോമസ് തെക്കേക്കര, ലീപിഷ് ചിറയത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേധപട്ക്കർ ഡോ. ലതയുടെ കുടുംബം സന്ദർശിച്ചു ഒല്ലൂർ: പരിസ്ഥിതി പ്രവർത്തക മേധാപട്ക്കർ അന്തരിച്ച ഡോ. ലതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഒരേ സമയം ആക്ടിവിസ്റ്റും ഗവേഷകയുമായിരുന്നു ലതയെന്ന് അവർ പറഞ്ഞു. അതിരപ്പിള്ളി സത്യഗ്രഹസമരത്തിൽ കുറെനാൾ ലതയുമായി സഹകരിച്ച് പ്രവത്തിക്കാൻ കഴിഞ്ഞതി​െൻറ അനുഭവങ്ങൾ പങ്കുവെച്ചശേഷം ലതയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി മേധ മടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story