Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

text_fields
bookmark_border
തൃശൂർ: രാമവർമ ജില്ല ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യ​െൻറ താൽക്കാലിക ഒഴിവുണ്ട്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷ​െൻറ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് പാസായവർ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. സാമൂഹികക്ഷേമപദ്ധതി ഉദ്ഘാടനം തൃശൂർ: സ​െൻറ് തോമസ് കോളജിലെ സാമൂഹികക്ഷേമ പദ്ധതി നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. സഹപാഠിക്കൊരു വീടിനു വേണ്ടി സമാഹരിച്ച മൂന്നു ലക്ഷം രൂപയുടെ ചെക്ക് അർഹയായ വിദ്യാർഥിയുടെ ഡിപ്പാർട്ട്മ​െൻറ് ഹെഡ് ഡോ. തോമസ് പോൾ കാട്ടൂക്കാരന് കൈമാറി. കോളജ് പ്രിൻസിപ്പൽ ഡോ. പി.ഒ. ജെൻസൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. മിജോ‍യ് ജോസ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. മാർട്ടിൻ കോളമ്പ്രത്ത്, ഡോ. ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു. കരിദിനം ആചരിച്ചു തൃശൂർ: സംസ്ഥാന സർക്കാറി​െൻറ സ്കൂൾ പാചകത്തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പ്രായാധിക്യം കൊണ്ട് പിരിയുന്നവർക്ക് അഞ്ചു ലക്ഷം രൂപയും പെൻഷനും അനുവദിക്കുക, ആശ്രിത നിയമനം നടപ്പാക്കുക, കൂടുതൽ തൊഴിലാളികളെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Show Full Article
TAGS:LOCAL NEWS 
Next Story