Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിസ തട്ടിപ്പു സംഘത്തെ...

വിസ തട്ടിപ്പു സംഘത്തെ പിടികൂടിയത് ജമാലിെൻറ ധീരത

text_fields
bookmark_border
വടക്കാഞ്ചേരി: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഘത്തെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് തട്ടിപ്പിനിരയായ വിരുപ്പാക്ക വട്ടപറമ്പിൽ ജബ്ബാറി​െൻറ മകൻ ജമാലി​െൻറ ധീരത. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് തട്ടിപ്പ് സംഘം കുന്നംകുളം മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ജമാൽ അറിയുന്നത്. ഫോണിൽ വിളിച്ച് വിസ ആവശ്യപ്പെട്ടപ്പോൾ രണ്ടര ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. പണം തരുന്നതിന് മുമ്പ് സംഘാംഗങ്ങളെ നേരിട്ട് കാണണമെന്നായി ജമാൽ. കുന്നംകുളത്തുവെച്ച് സംഘത്തെ കണ്ടതോടെ ജമാൽ ബഹളമുണ്ടാക്കി ആളെ കൂട്ടി. രക്ഷപ്പെടാൻ ശ്രമിച്ചവരെ ബലം പ്രയോഗിച്ച് കീഴടക്കി. ഇതിനിടെ ജമാലി​െൻറ വലതുകൈ ഒടിയുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ കുന്നംകുളം സി.ഐ സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു വടക്കാഞ്ചേരി: സിംഗപ്പൂർ വിസ തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സിംഗപ്പൂരിൽ വൻകിട ഹോട്ടലുകളിൽ ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ച് വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയതാണ് കേസ്. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി കുളകണ്ടത്തിൽ ജമാലുദ്ധീൻ (33), ഏലത്തൂർ തലകളത്തൂർ നാലവയൻ കോളനി നാലുപുരയ്ക്കൽ ഷാഹിദലി (32) എന്നിവരെയാണ് വടക്കാഞ്ചേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വിവിധ ജില്ലകളിൽ നിന്ന് നൂറു കണക്കിന് പരാതികൾ പൊലീസിന് വന്നുകൊണ്ടിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story