Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആട്, പശു വിതരണം

ആട്, പശു വിതരണം

text_fields
bookmark_border
വേലൂർ: സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടമ്മമാർക്ക് വേലൂർ പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് 33.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ജനറൽ, പട്ടികജാതി വിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ്കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.എം അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശുഭ അനിൽകുമാർ, ടി.ആർ. ഷോബി, സ്വപ്ന രാമചന്ദ്രൻ, പി.കെ. ശ്യാംകുമാർ, ഷീബ ഗോപിനാഥ്, വെറ്ററിനറി സർജൻ ഡോ. ഷിബുകുമാർ തുടങ്ങിയവർ സംസാരിച്ചു. ടോള്‍പ്ലാസയിലെ സൗജന്യയാത്രാപാസ്: കലക്ടർക്ക് പരാതി നൽകി നെല്ലായി: പാലിയേക്കര ടോള്‍പ്ലാസയുടെ നിശ്ചിത ദൂരപരിധിയിലുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യയാത്രാപാസിന് കൂടുതല്‍ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പരാതി. നിസാരകാരണങ്ങള്‍ പറഞ്ഞ് സൗജന്യയാത്രാപാസിനുള്ള അപേക്ഷ അധികൃതര്‍ നിരസിക്കുകയാണെന്നും അര്‍ഹിക്കുന്നവര്‍ക്ക് പാസ് അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് പറപ്പൂക്കര പഞ്ചായത്തംഗം കെ.എസ്. ജോണ്‍സൺ കലക്ടര്‍ക്കും ദേശീയപാത അധികൃതര്‍ക്കും പരാതി നല്‍കി. ടോള്‍ പ്ലാസക്ക് 10 കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കുന്നവര്‍ക്കാണ് സൗജന്യ പാസ് ലഭിക്കുക. എന്നാല്‍ ഇതിനായി സങ്കീർണമായ നിബന്ധനകളാണിപ്പോൾ നിർദേശിച്ചിരിക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും കലക്ടർക്ക് ൽകിയ പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story