Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രങ്ങൾ അമ്പലം...

ക്ഷേത്രങ്ങൾ അമ്പലം വിഴുങ്ങികളുടെ ​ൈകയിൽ പോകരുത്​ ^കടകംപള്ളി

text_fields
bookmark_border
ക്ഷേത്രങ്ങൾ അമ്പലം വിഴുങ്ങികളുടെ ൈകയിൽ പോകരുത് -കടകംപള്ളി ഗുരുവായൂർ: ഭക്തർക്കുമേൽ തങ്ങളുടെ താൽപര്യം അടിച്ചേൽപ്പിക്കാൻ ദേവസ്വം ഭരണസമിതി ശ്രമിക്കരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദർശനത്തിനെത്തുന്ന ഭക്തരാണ് ക്ഷേത്രങ്ങളുടെ രാജാവെന്ന് തിരിച്ചറിയണം. ഗുരുവായൂർ ദേവസ്വം കീഴേടമായ താമരയൂർ ധർമശാസ്ത ക്ഷേത്രത്തിലെ സോപാനം പിച്ചള പൊതിഞ്ഞത് സമർപ്പിച്ചശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താമരയൂർ ക്ഷേത്രത്തി​െൻറ പ്രദക്ഷിണ വഴി കല്ല് പതിക്കാനുള്ള തീരുമാനം മാറ്റി കോൺക്രീറ്റ് ചെയ്യാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി നീക്കം നടത്തുന്നകാര്യം അധ്യക്ഷ പ്രസംഗത്തിൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രി പ്രതികരിച്ചത്. ഭക്തരുടെ താൽപര്യം ദേവസ്വം ചെയർമാ​െൻറ ശ്രദ്ധയിൽപ്പെടുത്തും. ക്ഷേത്രങ്ങൾ അമ്പലം വിഴുങ്ങികളുടെ കൈയിൽ പോകരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ ചില ക്ഷേത്രങ്ങളിൽ ഇത്തരക്കാർ ഉള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിൽനിന്ന് ഒരു പൈസ പോലും സർക്കാർ കൊണ്ടുപോകുന്നില്ല. ക്ഷേത്രാവശ്യങ്ങൾക്ക് കോടികളാണ് ഗ്രാൻറായി നൽകുന്നത്. 305 കോടി രൂപയാണ് ഈ വർഷം ശബരിമലയിൽ ചെലവിടുന്നത്. 1,200 കോടിയിലധികം രൂപ ഗുരുവായൂർ ദേവസ്വത്തിലുണ്ട്. ചെലവഴിക്കാൻ നിയന്ത്രണമുള്ളതിനാൽ കോടികളുടെ മുകളിൽ ഭരണസമിതി അടയിരിക്കുകയാണ്. പൂണൂലിട്ടതുകൊണ്ടും ബ്രാഹ്മണനായതു കൊണ്ടും എല്ലാവർക്കും പൂജാവിധി അറിയണമെന്നില്ല. ചിലർ പൂണൂലിട്ട് പൂജാവിധികൾ നടത്താൻ അറിയാതെ വെറുതെ ഇരിക്കുന്നുണ്ട്. അതേ സമയം, പൂജാവിധികൾ പഠിച്ച് പൂജ ചെയ്യാൻ അവസരം ലഭിക്കാത്തവരുമുണ്ട്. അതുകൊണ്ടാണ് പൂജാവിധികളറിയുന്ന അബ്രാഹ്മണരെ അത് ഏൽപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. അയ്യപ്പസേവ സംഘം രക്ഷാധികാരി പി.എസ്. ഷൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ ശാന്തകുമാരി, ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ്, കൗൺസിലർ ടി.കെ. വിനോദ്കുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം.ബി. ഗിരിഷ്, കെ.ആർ. ഉണ്ണികൃഷ്ണൻ, സുധീർ പാറക്കൽ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എരകണ്ടത്ത് നാരായണൻ നായർ, പറക്കാട്ട് രാധാകൃഷ്ണൻ, കുരിയേടത്ത് രാധാകൃഷ്ണൻ, സി.ടി. വിനോദ്, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ച എ.എസ്.ഐ അറുമുഖൻ എന്നിവരെ ആദരിച്ചു. പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നു. പടം: താമരയൂർ ധർമശാസ്ത ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story