Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്​.ആൻഡ്​ പി...

എസ്​.ആൻഡ്​ പി റേറ്റിങ്ങിൽ ഇന്ത്യക്ക്​ സ്​ഥിരത

text_fields
bookmark_border
ന്യൂഡൽഹി: സ്റ്റാൻഡേഡ് ആൻഡ് പുവർ നടത്തിയ നിക്ഷേപ യോഗ്യത അനുപാത പരിശോധനയിൽ ഇന്ത്യ സ്ഥിരത നിലനിർത്തുന്നു. നിലവിലെ 'ബി.ബി.ബി മൈനസ്' നിലവാരം തുടരുന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞയാഴ്ച പുറത്തുവന്ന മൂഡീസ് റിപ്പോർട്ടിൽ ഇന്ത്യയുടെ റേറ്റിങ് 13 വർഷത്തിനിടെ ആദ്യമായി ബി.എ.എ മൂന്നിൽനിന്ന് ബി.എ.എ രണ്ടായി ഉയർന്നതായി വെളിപ്പെടുത്തിയിരുന്നു. എസ് ആൻഡ് പി പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം ശക്തമാണെന്നും ധനപരമായ വിശ്വാസ്യതയും രാജ്യത്തെക്കുറിച്ച പുറത്തുള്ള അഭിപ്രായവും മികച്ചതാണെന്നും വിലയിരുത്തി. ഇൗ ഗുണങ്ങളുമായി ഇന്ത്യയുടെ കുറഞ്ഞ പ്രതിശീർഷ വരുമാനവും പൊതുകടവും തുലനംചെയ്യുേമ്പാഴാണ് നിക്ഷേപ യോഗ്യത മാറ്റംകൂടാതെ തുടരാൻ കാരണം. എന്നാൽ, റേറ്റിങ് 'അന്യായം' എന്നാണ് സർക്കാറി​െൻറ ആദ്യ പ്രതികരണം. പ്രതിശീർഷ വരുമാനം കുറഞ്ഞുനിൽക്കുന്നതുമൂലം രാജ്യത്തി​െൻറ ശേഷി കുറച്ചുകാണാനാവില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ പറഞ്ഞു. വരുംവർഷം റേറ്റിങ് ഉയരുമെന്ന പ്രതീക്ഷയാണ് റേറ്റിങ് പങ്കുവെക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story