Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രാദേശിക സർക്കാർ...

പ്രാദേശിക സർക്കാർ രൂപവത്​കരിക്കാൻ ലക്ഷ്യമിട്ട്​ ആർ.എം.പി പാർട്ടി പരിപാടി

text_fields
bookmark_border
സ്വന്തംലേഖകൻ ന്യൂഡൽഹി: ജനകീയ ജനാധിപത്യ മുന്നണിയും റവലൂഷനറി മാർക്സിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കൽ ലക്ഷ്യമായി പ്രഖ്യാപിച്ച് ആർ.എം.പി.െഎ പാർട്ടി പരിപാടിക്ക് രൂപംനൽകി. ചണ്ഡിഗഢിൽ ആരംഭിച്ച ഒന്നാം അഖിലേന്ത്യ സമ്മേളനത്തിൽ കരട് പാർട്ടി പരിപാടി അവതരിപ്പിച്ചു. പ്രാദേശികതലത്തിൽ സർക്കാറുകൾ രൂപവത്കരിക്കാനുള്ള അവസരം ആർ.എം.പി ഉപയോഗപ്പെടുത്തുമെന്ന് പാർട്ടി പരിപാടി വ്യക്തമാക്കുന്നു. ബഹുജന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള പരിവർത്തന സ്വഭാവമുള്ള സർക്കാറുകൾ രൂപവത്കരിക്കാനുള്ള അവസരങ്ങൾ ഉപേയാഗപ്പെടുത്തും. മതസ്ഥാപനങ്ങൾ, ട്രസ്റ്റുകൾ എന്നിവയുടെ കൈവശമുള്ള വൻ തോതിലുള്ള ഭൂമി പിടിച്ചെടുക്കും. ഗവർണർ സ്ഥാനം നിർത്തലാക്കും. ഹിന്ദിയെ ഒൗദ്യോഗിക ഭാഷയായി അടിച്ചേൽപിക്കിെല്ലന്നും കേന്ദ്ര കമ്മിറ്റിയംഗം ഹർ കമൽ സിങ് അവതരിപ്പിച്ച കരട് വ്യക്തമാക്കുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെ ജനകീയ ജനാധിപത്യവും സോഷ്യലിസ്റ്റ് പരിവർത്തനവും സാധ്യമാക്കും. സാമൂഹിക പരിവർത്തനത്തിന് കഴിയുന്നതും സമാധാനപരമായ മാർഗമാവും ആശ്രയിക്കുക. എല്ലാതരത്തിലുമുള്ള തിരുത്തൽവാദത്തിനും സങ്കുചിതത്വത്തിനും എതിരെയും പാർലമ​െൻററിസമെന്ന വലതു വ്യതിയാനത്തിനും അരാജക സായുധ സാഹസമെന്ന ഇടത് വ്യതിയാനത്തിനും എതിരെ ജാഗ്രത പാലിക്കും. ആർ.എസ്.എസി​െൻറയും അനുബന്ധ സംഘടനകളുടെയും ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ പദ്ധതിയെയും ചെറുക്കും. ന്യൂനപക്ഷങ്ങൾ, ദലിതർ, സ്ത്രീകൾ, ആദിവാസികൾ എന്നീ വിഭാഗങ്ങൾക്ക് എതിരായ വിവേചനവും അനീതിയും അവസാനിപ്പിക്കുന്നതിന് ഉയർന്ന മുൻഗണന നൽകും. മുതലാളിത്തപൂർവ സമൂഹത്തി​െൻറ അവശിഷ്ടങ്ങൾ തുടച്ചുനീക്കുന്നതിൽ താൽപര്യമുള്ള മുഴുവൻ പുരോഗമന, ജനാധിപത്യ, ദേശാഭിമാന ശക്തികളെയും യോജിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story