Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടവ്വല്ലൂര്‍...

കടവ്വല്ലൂര്‍ അന്യോന്യം: ഇരു യോഗക്കാരും മികവുപുലര്‍ത്തി

text_fields
bookmark_border
കടവല്ലൂര്‍ അന്യോന്യം: ഇരു യോഗക്കാരും മികവുപുലര്‍ത്തി കടവല്ലൂര്‍: അന്യോന്യത്തില്‍ തൃശൂര്‍, തിരുന്നാവായ യോഗക്കാര്‍ മികവു പുലര്‍ത്തി. തൃശൂര്‍ യോഗത്തിലെ കോശ്ശേരി ദാമോദരന്‍ നമ്പൂതിരിയാണ് മുന്നിലിരുന്നത്. അദ്ദേഹം എട്ടാം അഷ്ടകത്തിലെ അഞ്ചാം അധ്യായത്തിലെ പത്തു ഋക്കുകളും ചൊല്ലി. തിരുത്തുമുക്ക് നീലകണ്ഠന്‍ നമ്പൂതിരി, അടികഷേടം നവനീത് നമ്പൂതിരി എന്നിവര്‍ സഹായികളായി. തിരുന്നാവായ യോഗത്തിലെ താരങ്ങാട്ട് നാരായണന്‍ നമ്പൂതിരിയാണ് രണ്ടാം വാരമിരുന്നത്. അദ്ദേഹം എട്ടാം അഷ്ടകത്തിലെ എട്ടാം അധ്യായത്തിലെ പത്ത് ഋക്കുകളും ചൊല്ലി. കോതമംഗലം വാസുദേവന്‍ നമ്പൂതിരി, നാറാസ് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ സഹായിച്ചു. തൃശൂര്‍ യോഗത്തിലെ കോശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, തരണി ജീവേഷ് കേശവന്‍ നമ്പൂതിരി എന്നിവരാണ് ജട ചൊല്ലിയത്. നൃത്താരാധനയും, പ്രഭാഷണവും ഉണ്ടായി. ശനിയാഴ്ച വൈകീട്ട് 4.30-നാണ് സമാപനസമ്മേളനം.
Show Full Article
TAGS:LOCAL NEWS 
Next Story