Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജുഗല്‍ബന്ദി...

ജുഗല്‍ബന്ദി സംഗീതപ്രേമികള്‍ക്ക് ആവേശമായി

text_fields
bookmark_border
ഗുരുവായൂര്‍: ഹിന്ദുസ്ഥാനി സംഗീതത്തെയും കര്‍ണാട്ടിക് സംഗീതത്തെയും കോര്‍ത്തിണക്കി ഒരുക്കിയ . ചെമ്പൈ സംഗീത മണ്ഡപത്തിലെ വിശേഷാല്‍ കച്ചേരിയിലാണ് വെള്ളിയാഴ്ച രാത്രി ജുഗല്‍ബന്ദി അരങ്ങേറിയത്. പ്രകാശ് സൊണ്ടക്ക (ഗിറ്റാര്‍), പ്രകാശ് ഉള്ളേരി (ഹാര്‍മോണിയം), ആനന്ദ് ആര്‍. കൃഷ്ണന്‍ (മൃദംഗം), മഹേഷ് മണി (തബല)എന്നിവര്‍ ചേര്‍ന്നാണ് ജുഗല്‍ബന്ദി ഒരുക്കിയത്. വിശേഷാല്‍ കച്ചേരിയില്‍ ആദ്യത്തേത് ശങ്കരി കൃഷ്ണ​െൻറ കച്ചേരിയായിരുന്നു. ശനിയാഴ്ചയിലെ വിശേഷാല്‍ കച്ചേരിയില്‍ വൈകീട്ട് ആറിന് സരളയ സിസ്റ്റേഴ്സും ഏഴിന് ശ്രീവത്സന്‍ ജെ. മേനോനും കച്ചേരി അവതരിപ്പിക്കും. എട്ടിന് ഹേമാംബ, ഹേരംബ എന്നിവര്‍ ചേര്‍ന്നുള്ള പുല്ലാങ്കുഴല്‍ കച്ചേരി.
Show Full Article
TAGS:LOCAL NEWS 
Next Story