Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിസ്ഥിതി സംരക്ഷണവും...

പരിസ്ഥിതി സംരക്ഷണവും ഒരു കലയാണ്

text_fields
bookmark_border
വേദികൾക്ക് 21 നദികളുടെ പേരിട്ടതിനു പിന്നാലെ പരിസ്ഥിതി സംരക്ഷണവും കലോത്സവ വേദിയെ വേറിട്ടതാക്കി. പ്രധാന വേദിയായ നിളക്ക് സമീപം ആഡംസ് എയ്ൽ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ കാൻവാസ് ഒരുക്കിയാണ് സംഘാടകർ മാതൃകയായത്. 26 സഹോദയകൾക്കും പ്രത്യേകം പരിസ്ഥിതി സംരക്ഷണ ചിത്രം വരയ്ക്കുന്നതിനായി വമ്പൻ കാൻവാസാണ് ഒരുക്കിയിട്ടുള്ളത്. 'മരം ഒരു വരം' എന്നെഴുതി നടി സുരഭിയും കാൻവാസിൽ ത‍​െൻറ കൈയൊപ്പ് ചാർത്തി. 'സേവ് ദ നേച്ചർ സേവ് ദ ട്രീ' എന്നാണ് ഗായകൻ ഫ്രാങ്കോ കാൻവാസിൽ എഴുതിയത്. അതിനിടെ സ്വപ്നേഷു ഇതി സസ്യ എന്ന ഇതിവൃത്തത്തിൽ ചിന്ദ്രഗിരി സഹോദയയിലെ ഇ.വി. അശോക‍​െൻറ ചിത്രം വേറിട്ടതായി. പ്രകൃതി സൗഹൃദ ജീവിതത്തിന് കുട്ടികളെ ആകർഷിക്കുന്നതിനൊപ്പം നദി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് സംഘാടകർ ഇത്തരമൊരു സംവിധാനം ഒരുക്കിയത്. അപ്പീലുകൾക്ക് നിയന്ത്രണം പാടില്ല -അനുപമ മോഹൻ അപ്പീലുകൾക്ക്്് നിയന്ത്രണമേർപ്പെടുത്തുന്നത് പണാധിപത്യത്തിന് വഴിയൊരുക്കുമെന്ന് പ്രസിദ്ധ കുച്ചിപ്പുടി നർത്തകി അനുപമ മോഹൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകൾക്ക്്് നിയന്ത്രണം എർപ്പെടുത്തുമെന്ന തീരുമാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. അപ്പീലുകൾ പരിശോധിക്കാൻ വിദഗ്ധരായവരുടെ പാനലിന് രൂപം കൊടുക്കണം. അവർ വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുത്താൽ മതി. അപ്പീലുകൾ ഇല്ലെങ്കിൽ കഴിവുള്ള പലരും തഴയപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. സി.ബി.എസ്.ഇ കലോത്സവത്തി​െൻറ കുച്ചിപ്പുടിയിൽ നിലവാര തകർച്ചയാണ് അനുഭവപ്പെടുന്നത്. താഴെ തലത്തിൽ നടന്ന മത്സരങ്ങളിൽ പല പ്രതിഭകളും തഴയപ്പെട്ടതായും അവർ ആരോപിച്ചു. താളബോധമില്ലാതെയാണ് അവതരിപ്പിക്കുന്നത്. വിധികർത്താക്കൾ കുച്ചിപ്പുടി അറിയാത്തവരാണെന്നും അനുപമ മോഹൻ കുറ്റപ്പെടുത്തി. വിവിധ കാറ്റഗറികളിലായി അനുപമയുടെ ആറുശിഷ്യരാണ് സി.ബി.എസ്.ഇ കലോത്സവത്തിൽ മത്സരിക്കുന്നത്. അഞ്ചു പതിറ്റാണ്ടായി കുച്ചിപ്പുടി രംഗത്ത് പ്രവർത്തിക്കുന്ന അനുപമ സംവിധായകൻ മോഹ‍​െൻറ ഭാര്യയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story