Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരഭി വന്നു, കണ്ടു,...

സുരഭി വന്നു, കണ്ടു, സദസ്സ് കീഴടക്കി

text_fields
bookmark_border
തൃശൂർ: ''തോൽക്കുന്നവരെല്ലാം എ​െൻറ ഒപ്പരം, വിജയിക്കുന്നവർ മൂസക്കാക്കൊപ്പം..'' തനി നാടൻ കോഴിക്കോടൻ ശൈലിയിൽ സുരഭി ലക്ഷ്മി ഡയലോഗ് കീച്ചിയപ്പോൾ സദസ്സിൽ നിലക്കാത്ത കൈയടി. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് 'മീഡിയ വൺ' ചാനൽ സംപ്രേക്ഷണം ചെയ്ത എം 80 മൂസയിലെ മൂസയെ കൂട്ടുപിടിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി സദസ്സിനെ ചിരിപ്പിച്ചത്. കലോത്സവത്തിൽ ഭരതനാട്യം പരിശീലകയും വിധികർത്താവുമൊക്കെയായി ഞാനുണ്ടായിരുന്നു. ഒരിക്കൽ വിധിയിൽ അസംതൃപ്തരായ രക്ഷിതാക്കൾ ലോറി കയറിയെത്തി ശാപവാക്ക് പറഞ്ഞതും ഇന്നും ഒാർക്കുന്നു. പതിനായിരം രൂപ വാങ്ങി തോന്നിയതുപോലെ വിധി പറയുകയാണെന്നായിരുന്നു രക്ഷിതാക്കൾ ആക്ഷേപിച്ചത്. എല്ലാവരും മികച്ച അവതരണം നടത്തുമ്പോൾ വിധി പ്രഖ്യാപനം ഏറെ ദുഷ്കരമാണ്. കലാജീവിതം തനിക്കുനൽകിയ പാഠങ്ങൾ ഇതൊന്നുമല്ല. സജീവമായ നടിയല്ലാതിരുന്നിട്ടും ദേശീയ അവാർഡ് കിട്ടിയത് ആത്മാർഥതയും സത്യസന്ധവുമായ പരിശ്രമത്തിലൂടെയാണ്. ഇവിടെ മത്സരിക്കുന്ന എല്ലാവർക്കും വിജയിക്കാനാവില്ല. എന്നാൽ ഓരോരുത്തർക്കും ഓരോ ദിവസമുണ്ട്. അത് മനസ്സിലാക്കി വേദിയിൽ ആത്മാർഥമായി നിറഞ്ഞാടണം -സുരഭി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story