Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലക്ടറേറ്റ് വളപ്പ്​...

കലക്ടറേറ്റ് വളപ്പ്​ കവർച്ചക്കാരുടെ താവളം; സുരക്ഷ നിർദേശം നടപ്പായില്ല

text_fields
bookmark_border
തൃശൂർ: ജില്ല ഭരണസിരാകേന്ദ്രമായ അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരം മോഷ്ടാക്കളുടെ താവളം. കഴിഞ്ഞ ദിവസം മതിലകം സ്വദേശി പാമ്പിനേഴത്ത് നൗഷാദി​െൻറ ഓട്ടോയിൽനിന്ന് 12,500 രൂപ കവർന്നു. രണ്ടാമത്തെ തവണയാണ് ഇയാളുടെ ഓട്ടോയിൽനിന്ന് പണം നഷ്ടപ്പെടുന്നത്. കലക്ടറേറ്റ് പാർക്കിങ് സ്ഥലത്ത് നിർത്തിയിരുന്ന ഓട്ടോയുടെ ഡാഷ്ബോക്സിൽ വായ്പയടയ്ക്കാൻ സൂക്ഷിച്ചിരുന്ന 12,500 രൂപയാണ് നഷ്ടമായത്. കടം വാങ്ങിയ പണമായിരുന്നു ഇതെന്ന് നൗഷാദ് പറഞ്ഞു. കലക്ടർ ഓഫിസ്, എസ്.പി ഓഫിസ് എന്നിവ സ്ഥിതി ചെയ്യുന്ന കലക്ടറേറ്റിലെ മോഷണ പരാതികൾക്ക് ഏറെ പഴക്കമുണ്ട്. സമീപം വെസ്റ്റ് പൊലീസ് സ്റ്റേഷൻകൂടി പ്രവർത്തിക്കുന്ന സ്ഥലത്താണ് മോഷണ പരമ്പര റിപ്പോർട്ടു ചെയ്യുന്നത്. നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നതിന് പുറമെ വാഹനങ്ങൾ കാണാതാകുന്നതും ഇവിടെ പതിവാണ്. നേരത്തെ കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട പടിഞ്ഞാറെ കോട്ടയിലുള്ള സുരേന്ദ്ര‍​െൻറ ഓട്ടോയിൽനിന്ന് പണവും, എ.ടി.എം കാർഡുകളും, വാഹനത്തി​െൻറ ആർ.സി ബുക്കും നഷ്ടപ്പെട്ടിരുന്നു. ഇത്രയൊക്കെയായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പറയുന്നു. കലക്ടറേറ്റിന് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തി​െൻറ മുന്നറിയിപ്പിനെ തുടർന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പൊലീസ് നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിരുന്നു. ഇതും നടന്നില്ല. റൂറൽ എസ്.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടമാണെങ്കിലും, എസ്.പി ഓഫിസുൾപ്പെടുന്ന കലക്ടറേറ്റ് കെട്ടിടം നിൽക്കുന്നത് സിറ്റി പൊലീസി​െൻറ പരിധിയിലാണ്. ഇവിടെ സുരക്ഷയൊരുക്കേണ്ടത് സിറ്റി പൊലീസ് ആണ്. പൊലീസ് സഹായം വേണമെങ്കിൽ എസ്.പി, കമീഷണറോട് ആവശ്യപ്പെടണം. പൊലീസിെല ഈ അധികാര പ്രശ്നവും കലക്ടറേറ്റ് പരിസരത്തെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്ന ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story