Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇതര...

ഇതര സംസ്​ഥാനക്കാർക്കുള്ള 'ആവാസ്​' പദ്ധതിയുമായി തൊഴിലുടമകൾ സഹകരിക്കണം ^മന്ത്രി രാമകൃഷ്​ണൻ

text_fields
bookmark_border
ഇതര സംസ്ഥാനക്കാർക്കുള്ള 'ആവാസ്' പദ്ധതിയുമായി തൊഴിലുടമകൾ സഹകരിക്കണം -മന്ത്രി രാമകൃഷ്ണൻ തൃശൂർ: കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കുന്ന 'ആവാസ്' പദ്ധതിയിൽ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളേയും അംഗങ്ങളാക്കാൻ തൊഴിലുടമകളും തൊഴിലാളി സംഘടനകളും മുൻകൈയെടുക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിലാളികളോ തൊഴിൽ ഉടമയോ പണം അടയ്ക്കേണ്ട എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പേരും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്താൽ വിവിധ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷിതത്വവും ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഭ്യമാവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തതെന്നും മന്ത്രി പറഞ്ഞു. നിർമാണ-അനുബന്ധ ക്ഷേമനിധി ബോർഡ് തൃശൂരിൽ സംഘടിപ്പിച്ച ആനുകൂല്യ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആവാസ് നിലവിൽ വന്ന് നവംബറിനകം ഒരു ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. ഡിസംബർ അവസാനത്തോടെ അഞ്ച് ലക്ഷം പേരെയാണ് ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം കൂടി ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് തൊഴിൽ മേഖലയിൽ ആർജിച്ച സുരക്ഷിതത്വം ഇവർക്കു കൂടി ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. സംസ്ഥാനത്ത് 16 ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതി​െൻറ എണ്ണം കുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അസംഘടിത മേഖലക്ക് മാത്രമായി ക്ഷേമനിധി രൂപവത്കരിച്ച് അസംഘടിത സ്വഭാവമുളള തൊഴിൽ മേഖലകളെ അതിൽ സംയോജിപ്പിക്കും. പരിസ്ഥിതി-ഖനന നിയന്ത്രണങ്ങൾ നിർമാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കും. ക്ഷേമനിധി പെൻഷൻ തുക അറുനൂറിൽ നിന്നും 1,100 ആയി ഉയർത്തിയിട്ടുണ്ട്. അടുത്ത ഏപ്രിലിൽ 1,200 രൂപയാക്കും. ഓരോ വർഷവും 100 രൂപ വീതം വർധിപ്പിക്കുന്ന വിധത്തിൽ ക്ഷേമനിധി പെൻഷൻ സംവിധാനം പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. ജോസ്, സെക്രട്ടറി കെ.ഒ. ജോർജ്, ജില്ല എക്സിക്യൂട്ടീവ് ഓഫിസർ എൽ.എസ്. ആരിഫ്ലാൽ എന്നിവർ സംസാരിച്ചു. ആനുകൂല്യം കിട്ടുമെന്ന് അറിഞ്ഞെത്തിയ ആയിരങ്ങൾ നിരാശരായി മടങ്ങി തൃശൂർ: നിർമാണ-അനുബന്ധ ക്ഷേമനിധി ബോർഡി​െൻറ ആനുകൂല്യ വിതരണ മേളയിൽ പെങ്കടുക്കാനെത്തിയ ആയിരങ്ങൾ നിരാശരായി മടങ്ങി. വ്യാഴാഴ്ച പടിഞ്ഞാറെകോട്ട ടാഗോർ സ​െൻറിനറി ഹാളിൽ നടന്ന പരിപാടിയിൽ പെങ്കടുക്കാൻ എത്തിയവർക്ക് ഒരു ദിവസവും യാത്രക്കൂലിയും പാഴായി. ബോർഡി​െൻറ നിയന്ത്രണത്തിലുള്ള വിവിധ വിഭാഗങ്ങളിലെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എല്ലാവരും ഉച്ചക്ക് 1.30ന് സ്ഥലത്ത് എത്തണമെന്നും അറിയിച്ചിരുന്നു. ജില്ലയുടെ വിദൂര ദിക്കുകളിൽനിന്നുള്ളവർ രാവിലെത്തന്നെ പുറപ്പെട്ടു. വിവാഹം, ചികിത്സ എന്നിവയടക്കമുള്ള ധനസഹായത്തിന് അർഹതയുള്ളവരാണ് എത്തിയത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും വി.എസ്. സുനിൽകുമാറും പെങ്കടുത്ത പരിപാടിയിലേക്ക് നാലായിരത്തിലധികം ആളുകൾ എത്തി. മന്ത്രി രാമകൃഷ്ണനും മേയർ അജിത ജയരാജനും തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് ആനുകൂല്യം നൽകി വിതരണത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുമെന്നും മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴി തുക അയക്കുമെന്നും അറിയിപ്പ് വന്നതോടെ പലരും ഇടിവെേട്ടറ്റ അവസ്ഥയിലായി. മന്ത്രി സുനിൽകുമാർ സംസാരിക്കാൻ എഴുന്നേൽക്കുന്നതിനു മുമ്പ് ഹാളിൽ കൂടിയ ഭൂരിഭാഗവും പുറത്തിറങ്ങി. മേളയിലേക്ക് ആളെക്കൂട്ടാൻ വേണ്ടി ഇത്രയും പേരെ വിളിച്ചു വരുത്തേണ്ടിയിരുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story