Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാപൂരത്തിന് കൊടിയേറി...

കലാപൂരത്തിന് കൊടിയേറി സി.ബി.എസ്​.ഇ കലോത്സവത്തിന്​ തിരിതെളിഞ്ഞു

text_fields
bookmark_border
തൃശൂർ: നിറഞ്ഞ സദസ്സിനെയും കരഘോഷങ്ങളെയും സാക്ഷിയാക്കി 26ാമത് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് ചിറ്റിലപ്പിള്ളി െഎ.ഇ.എസ് പബ്ലിക് സ്കൂളിൽ ആവേശോജ്ജ്വല തുടക്കം. നൃത്ത ഇനങ്ങളാൽ ആദ്യദിനം വേദികൾ ധന്യം. സംഘനൃത്തം, തിരുവാതിരക്കളി, മാര്‍ഗംകളി, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളാണ് ആദ്യം അരങ്ങേറിയത്. ഇവക്കൊപ്പം ക്ലാസിക്കല്‍ നൃത്ത ഇനങ്ങളായ കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവ വേറിട്ടുനിന്നു. ലളിതഗാനം, ശാസ്ത്രീയഗാനം, ഉപകരണ സംഗീതമത്സരങ്ങള്‍ എന്നിവയും അരങ്ങേറി. സാഹിത്യ, ചിത്രരചന മത്സരങ്ങളും വിവിധ വേദികളില്‍ നടന്നു. ഡിജിറ്റല്‍ പെയിൻറിങ്, കാര്‍ട്ടൂണ്‍, പവര്‍ പോയിൻറ് പ്രസേൻറഷന്‍, പ്രബന്ധ രചന, പോസ്റ്റര്‍ ഡിസൈനിങ്, പദ്യപാരായണം, വിവിധ ഭാഷകളിലെ പ്രസംഗം എന്നിവയും ആദ്യദിനത്തിൽ സദസ്സിന് ഹരം പകർന്നു. വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക ജില്ലയുടെ തനിമവിളിച്ചോതുന്ന സ്വാഗതനൃത്തത്തോടെയാണ് കലോത്സവത്തിന് തിരശ്ശീല ഉയർന്നത്. വർണാഭ ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാലടി സർവകലാശാല മുൻ വൈസ്ചാൻസിലർ ഡോ. എം.സി. ദിലീപ്കുമാർ, ദേശീയ സിനിമ പുരസ്കാര ജേതാവ് സുരഭിലക്ഷ്മി, ഗായകൻ ഫ്രാേങ്കാ തുടങ്ങിയവർ മുഖ്യാതിഥികളായി. കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിംഖാൻ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഒാഫ് കേരള സഹോദയ കോംപ്ലക്സ് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ, ജില്ല സി.ബി.എസ്.ഇ സ്കൂൾ മാനേജ്െമൻറ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദലി, തൃശൂർ സഹോദയ കോംപ്ലക്സ് സെക്രട്ടറി ഡോ. ദിനേശ്ബാബു, െഎഡിയൽ എജുക്കേഷനൽ സൊസൈറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. ഗായകൻ ഫ്രാേങ്കാ സൈമൺ ഗാനം ആലപിച്ചു. കോൺഫെഡറേഷൻ ഒാഫ് കേരള സഹോദയ കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസീസ് സ്വാഗതവും പ്രിൻസിപ്പൽ ലത പ്രകാശ് നന്ദിയും പറഞ്ഞു. കേരളത്തിലെ 1360 സ്കൂളുകളെ പ്രതിനിധീകരിച്ച് 26 സഹോദയകളില്‍ നിന്നും ജില്ല കലോത്സവങ്ങളില്‍ വിജയികളായ 8000 യുവതാരങ്ങളാണ് മേളയില്‍മാറ്റുരക്കുന്നത്. മേള ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story