Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇതൊക്കെയെന്ത്

ഇതൊക്കെയെന്ത്

text_fields
bookmark_border
അനുജാത് സിന്ധു വിനയലാലിനിത് കുട്ടിക്കളിയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ വരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അനുജാതിന് അതുകൊണ്ടുതന്നെ സംസ്ഥാനകലോത്സവത്തിലെ കാര്‍ട്ടൂണ്‍, ചിത്രരചന മത്സരങ്ങൾ കുട്ടിക്കളിയാണ്. കാരണം സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയ രാജ്യാന്തര ചിത്രരചന മത്സരം, ഇന്തോ ആഫ്രിക്കന്‍ ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ ദേശീതല ചിത്രരചന മത്സരം തുടങ്ങിയവയില്‍ ഒന്നാംസ്ഥാനക്കാരനായാണ് അനുജാത് എത്തുന്നത്. ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനുജാത് സിന്ധു വിനയലാല്‍ കാറ്റഗറി രണ്ട് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങളിലാണ് മാറ്റുരച്ചത്. കേന്ദ്ര സര്‍ക്കാറി​െൻറ എക്സ്പെഷല്‍ ബെല്‍സ് പുരസ്കാരം രാഷ്ര്ടപതിയില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുമുണ്ട്. കേരള രഷ്ട്രീയമായിരുന്നു കാർട്ടൂൺ വിഷയം. ഇന്നത്തെ ഫലത്തിനായി കാത്തിരിക്കുകയാണ് അനുജാത്.
Show Full Article
TAGS:LOCAL NEWS 
Next Story