Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്​കരണം കൊണ്ട്​പിടിക്കു​േമ്പാഴും തൃശൂർ ലഹരിയുടെ ഹബ്ബാകുന്നു

text_fields
bookmark_border
തൃശൂർ: വിശാഖപട്ടണത്തുനിന്ന് കൊണ്ടുവരുന്ന ഹാഷിഷ് മലപ്പുറം വഴി എറണാകുളത്തേക്ക് കൊണ്ട്പോകുേമ്പാൾ അതി​െൻറ കൈമാറ്റത്തി​െൻറ പ്രധാന കേന്ദ്രമാണ് തൃശൂരെന്ന് എക്സൈസ് അധികൃതർ. സാമ്പത്തികമായി മുമ്പിൽ നിലക്കുന്ന ചെറുപ്പക്കാർ ധാരാളമുള്ള മലപ്പുറത്തും ഡി.ജെ പാർട്ടികൾ ധാരാളമായി നടക്കുന്ന എറണാകുളത്തും ഇത്തരം 'ഹൈ പ്രൊഫൈൽ' ലഹരിസാധനങ്ങൾക്ക് വൻഡിമാൻറാണത്രെ. തൃശൂരും ആ നിലവാരത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സൈസി​െൻറയും പൊലീസി​െൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സജീവമായി നടക്കുേമ്പാഴാണ് ജില്ല ലഹരി കൈമാറ്റത്തി​െൻറ ഹബ്ബാകുന്നത് എന്ന യാഥാർഥ്യം െഞട്ടിപ്പിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി. വൻ വിലയുള്ള ഹാഷിഷ് ഓയിലിനും ജില്ലയിൽ ആവശ്യക്കാരേറെയാണെന്നാണ് വ്യാഴാഴ്ച പിടികൂടിയ രണ്ടംഗ ലഹരി കടത്ത് സംഘത്തിൽനിന്ന് എക്സൈസിന് ലഭിച്ച വിവരം. വ്യാപകമായിരുന്ന കഞ്ചാവ് കടത്ത് ശൃംഖലക്ക് പുറെമയാണ് ഹാഷിഷ് അടക്കമുള്ള വീര്യവും വിലയും കൂടിയ ലഹരി പാദാർഥങ്ങൾ ജില്ലയിൽ പ്രചരിക്കുന്നത്. വിശാഖപട്ടണത്തുനിന്നാണ് ഹാഷിഷ് ഓയിൽ എത്തിക്കുന്നതെന്ന് പിടിയിലായവർ മൊഴി നൽകി. വൻ തോക്കുകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. തീരദേശം കേന്ദ്രീകരിച്ചാണ് പ്രധാനമായും വിപണന കണ്ണികളുള്ളത്. വില കൂടുതലാെണങ്കിലും മണം പെട്ടെന്ന് അറിയുന്ന കഞ്ചാവിനേക്കാൾ വീര്യവും ലഹരിയും ഹാഷിഷിനുള്ളതാണത്രെ ആകർഷണം. ഉപയോഗിച്ചാൽ എളുപ്പത്തിൽ മറ്റൊരാൾക്ക് തിരിച്ചറിയാനുമാവില്ല. കോളജുകളിൽ 'സ്ലീപ്പിങ് ഗം' എന്ന പേരിൽ ഹാഷിഷ് ഓയിൽ നിരവധിയാളുകൾ ഉപയോഗിക്കുന്നുണ്ടത്രെ. ചെറുപൊതികളാക്കി നാട് നിരങ്ങി ലഹരി വിൽപ്പന നടത്തിയിരുന്ന കാലത്തിൽ നിന്നും പുതിയ വിപണനവും മാറുകയാണ്. 'ഹാഷ് ടാഗ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഇതി​െൻറ വിപണനം നിയന്ത്രിക്കുന്നത്. ഇടനിലക്കാരാണ് പ്രധാനമായും ഈ വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. എളുപ്പത്തിൽ പണമുണ്ടാക്കണമെന്ന ആഗ്രഹമുള്ളവരും ചതിക്കുഴിയിൽ വീഴുന്നു. വ്യാഴാഴ്ച പുഴക്കലിൽ പിടിയിലായവരിൽ ഒരാൾ ഗൾഫിലായിരുന്നു. അവിടുത്തെ തൊഴിൽ അവസാനിപ്പിച്ചാണ് എളുപ്പത്തിൽ പണമുണ്ടാക്കാൻ ഹാഷിഷ് ഓയിൽ കടത്തുന്ന സംഘത്തിൽ കണ്ണിയായത്. സ്ത്രീകളെ ചതിക്കാൻ റോഹിപ്നോളും സ്ത്രീകളെ കുരുക്കാൻ റേപ്ഡ്രഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന റോഹിപ്നോള്‍ ആണ് ലഹരി മരുന്ന്. സാധാരണ മയക്കുമരുന്നുകളേക്കാള്‍ പത്തിരട്ടിയോളം ശക്തിയുണ്ടിതിന്. വെളുപ്പ്, ഒലീവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗുളിക രൂപത്തിലാണ് ഇത് ലഭ്യമാകുന്നത്. ഗുളിക പൊടിച്ച്, വലിക്കുകയോ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോ ആണ് ഇവ ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത്. കൂടാതെ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല. തളര്‍ച്ചയാണ് ഇവ ഉപയോഗിച്ചുകഴിഞ്ഞാലുള്ള പ്രധാന പാര്‍ശ്വഫലം. ഉപയോഗിച്ച് 20 മിനിറ്റിനകം മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. അടുത്ത രണ്ടുമൂന്ന് മണിക്കൂര്‍ പൂര്‍ണമായും പിന്നീട് 12 മണിക്കൂര്‍ നേരത്തേക്ക് ഭാഗികമായും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. അനങ്ങാന്‍പോലും സാധിക്കാത്ത രീതിയിലുള്ള തളര്‍ച്ചയാണ് അനുഭവപ്പെടുക. മരുന്നി​െൻറ ശക്തി കുറഞ്ഞാലും ഓർമ നഷ്ടപ്പെട്ടിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story