Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ ജുവൽ പാർക്ക്​...

തൃശൂരിൽ ജുവൽ പാർക്ക്​ സ്​ഥാപിക്കും

text_fields
bookmark_border
തൃശൂർ: സ്വർണ-വെള്ളി വ്യാപാരത്തിന് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ തൃശൂർ നഗരത്തിൽ ജുവൽ പാർക്ക് സ്ഥാപിക്കുന്നു. സ്വർണ-വെള്ളി മൊത്തക്കച്ചവടക്കാർ അടക്കം നൂറ്റമ്പതോളം ഷോറൂം ഇതിൽ ഉണ്ടാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡയമണ്ട് േഷാറൂം, ഹോൾമാർക്കിങ്ങ് സൗകര്യം എന്നിവയും ഉണ്ടാകും. ആൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഫെഡറേഷ​െൻറയും നേതൃത്വത്തിൽ 50,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പാർക്ക് സ്ഥാപിക്കുക. കേന്ദ്ര സർക്കാർ സഹായേത്താടെയാണിത്. സംസ്ഥാന സർക്കാർ ഇതിന് സഹായം നൽകണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ല സമ്മേളനം നവംബർ 26ന് കാസിനോ ഹോട്ടലിൽ നടക്കും. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ഷാജു ചിറയത്ത് അധ്യക്ഷത വഹിക്കും. ജില്ലയിലെ നാനൂറോളം സ്വർണ വ്യാപാരികൾ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഷാജു ചിറയത്ത്, ഡിക്സ് ഫ്രാൻസിസ്, അജിത് മല്ലായ, സന്തോഷ്കുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story