Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി...

അതിരപ്പിള്ളി പദ്ധതിക്ക്​ പിന്നിൽ നിഗൂഢനീക്കം ^എസ്​.ഡി.പി.​െഎ

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതിക്ക് പിന്നിൽ നിഗൂഢനീക്കം -എസ്.ഡി.പി.െഎ തൃശൂർ: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിന് പിന്നിൽ നിഗൂഢ താൽപര്യങ്ങളുണ്ടെന്ന് എസ്.ഡി.പി.െഎ. അതിരപ്പിള്ളിയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന് എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡൻറും വടക്കൻ മേഖല ജാഥ ക്യാപ്റ്റനുമായ തുളസീധരൻ പള്ളിക്കൽ വാർത്തസേമ്മളനത്തിൽ ആരോപിച്ചു. പരിസ്ഥിതി അപകടത്തിലാവുമെന്നതിനാൽ പദ്ധതി നടപ്പാക്കുന്നതിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പദ്ധതിക്കെതിരായ ജനകീയ സമരത്തിന് എസ്.ഡി.പി.െഎ പിന്തുണ തുടരുമെന്ന് അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി.കെ. ഉസ്മാൻ, കെ.കെ. അബ്ദുൽ ജബാർ, പി.ആർ. കൃഷ്ണൻകുട്ടി, ജില്ല പ്രസിഡൻറ് പി.ആർ. സിയാദ് എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story