Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടത്തുവഞ്ചിക്ക് ഒടുവിൽ ...

കടത്തുവഞ്ചിക്ക് ഒടുവിൽ ശാപമോക്ഷം

text_fields
bookmark_border
ആമ്പല്ലൂര്‍-: നെല്ലായി ഇറിഗേഷന്‍ കടവില്‍ കട്ടപ്പുറത്തിരുന്ന . വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം പുതുക്കാട് പഞ്ചായത്ത് വാങ്ങിയതാണ് വഞ്ചി. ഇന്‍ഷൂറന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ കുരുങ്ങി വഞ്ചി നീറ്റിലിറക്കാന്‍ കഴിഞ്ഞിരുന്നില്ല. നെല്ലായി- ചെങ്ങാലൂര്‍ കടവിലെ പഴയ കടത്തുവഞ്ചി തകരാറിലായതോടെ ഇവിടെ കടത്ത് മുടങ്ങിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വഞ്ചി വാങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ കടവിലിറക്കാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കടവിന് സമീപം ആള്‍താമസമില്ലാത്ത വീടി​െൻറ മുറ്റത്ത് ഇറക്കിവെച്ചതായിരുന്നു വഞ്ചി. നിലവില്‍ പഞ്ചായത്തിലെ ഒരംഗം വാടകക്കെടുത്ത വഞ്ചിയാണ് കടത്തിന് ഉപയോഗിക്കുന്നത്. പഞ്ചായത്തിലെ ചെങ്ങാലൂര്‍ ഭാഗത്തുള്ളവര്‍ക്ക് പുതുക്കാട് വഴിയല്ലാതെ ദേശീയപാത നന്തിക്കരയില്‍ എത്താനുള്ള എളുപ്പമാര്‍ഗമാണ് കുറുമാലി പുഴയില്‍ ഇറിഗേഷന്‍ കടവിലെ വഞ്ചിക്കടത്ത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കടവിന് സമീപം പുതിയ വഞ്ചിയുടെ ഉദ്ഘാടനം നടക്കും. പുതിയ വഞ്ചിക്ക് സ്വകാര്യ കമ്പനിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്. ജോലി ഒഴിവ് ആമ്പല്ലൂര്‍: -നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി തസ്തികയില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ചക്കെത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story