Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിനില്‍നിന്ന് വീണ് ...

ട്രെയിനില്‍നിന്ന് വീണ് അജ്ഞാതന് പരിക്ക്​

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് തെക്കെ തൊറവില്‍ ട്രെയിനില്‍നിന്ന് വീണ് അജ്ഞാതന് പരിക്കേറ്റു. 35 വയസ്സ് തോന്നിക്കുന്ന ആളാണ് തലക്ക് പരിക്കേറ്റ നിലയിൽ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലെ ലോേക്കാ പൈലറ്റാണ് ഇയാൾ പരിക്കേറ്റ് പാളത്തില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തി പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വേഗം കുറച്ചാണ് ഗുരുവായൂര്‍ പാസഞ്ചര്‍ സഞ്ചരിച്ചിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story