Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളിമണ്ഡലം പത്തരങ്ങ്...

കളിമണ്ഡലം പത്തരങ്ങ് തുടങ്ങി

text_fields
bookmark_border
തൃപ്രയാർ: വിദ്യാർഥികൾക്കും അധ്യാപകർക്കുമായി 10 വിദ്യാലയങ്ങളിൽ കളിമണ്ഡലം നടത്തുന്ന കഥകളി അവതരണമായ പത്തരങ്ങിന് തുടക്കമായി. നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂളിൽ കലാമണ്ഡലം മോഹന കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ തോട്ടുപുരക്കൽ കളിവിളക്ക് തെളിച്ചു. കലാമണ്ഡലം ഗണേശൻ ക്ലാസെടുത്തു. കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ, പ്രിൻസിപ്പൽ അമ്പിളി സതീഷ് എന്നിവർ സം സാരിച്ചു. രണ്ടാമത്തെ അരങ്ങായ എസ്.എൻ കോളജിൽ പ്രിൻസിപ്പൽ ഇൻചാർജ് കെ.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം തലവൻ ഡോ. വി.എസ്. റെജി അധ്യക്ഷത വഹിച്ചു. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ രമണൻ കഥകളിയായി അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story