Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂമ്പാറ്റ സിനിക്കെതിരെ ...

പൂമ്പാറ്റ സിനിക്കെതിരെ ഒന്നരക്കോടിയുടെ തട്ടിപ്പ് പരാതി കൂടി

text_fields
bookmark_border
തൃശൂർ: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ഒല്ലൂർ എടക്കുന്നി സിനി എന്ന പൂമ്പാറ്റ സിനിക്കെതിരെ വീണ്ടും പരാതി. വ്യാഴാഴ്ച ഒന്നരക്കോടിയുടെ തട്ടിപ്പ് പരാതി കൂടിയാണ് പൊലീസിന് ലഭിച്ചത്. ബസുടമയിൽനിന്ന് 73 ലക്ഷം രൂപയും മൂന്ന് സ്വകാര്യ വ്യക്തികളിൽ നിന്ന് ഒന്നരക്കോടിയുടെ തട്ടിപ്പുമാണ് നടത്തിയിട്ടുള്ളത്. സ്വര്‍ണ ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കി ജില്ലയിലെ മൂന്നു വീട്ടമ്മമാരുടെ നിരവധി ആഭരണങ്ങള്‍ പൂമ്പാറ്റ സിനി കൈക്കലാക്കിയെന്ന പരാതിയും പൊലീസിന് ലഭിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ കബളിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവർ അറസ്റ്റിലായതി​െൻറ ഫോട്ടോ പത്രങ്ങളിൽ വന്നതോടെയാണ് ഇവർ പരാതിയുമായെത്തിയത്. നടരാജവിഗ്രഹം കാട്ടി മൂന്നുപേരില്‍ നിന്നായി 60 ലക്ഷം രൂപയാണ് രണ്ടു വര്‍ഷം മുമ്പ് തട്ടിയെടുത്തത്. സിനിയുടെ തട്ടിപ്പി​െൻറ കഥകള്‍ സീരിയല്‍ പരമ്പരപോലെ നീണ്ടതാണ്. ഇതുവരെ, 24 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പരാതികൾ ഇനിയും വരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് തന്നെ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story