Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല കേരളോത്സവം...

ജില്ല കേരളോത്സവം തുടങ്ങി

text_fields
bookmark_border
പുറനാട്ടുകര: ജില്ല കേരളോത്സവം അടാട്ട് പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം ഗ്രൗണ്ടില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളോത്സവ മത്സരങ്ങള്‍ യുവതലമുറക്ക് ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറ് ഷീല വിജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മഞ്ജുള അരുണന്‍, എം. പത്മിനി, ജെന്നി ജോസഫ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ മേരി തോമസ്, അജിത കൃഷ്ണന്‍, പി.ആര്‍. സുരേഷ്ബാബു, ടി.കെ. ശങ്കരനാരായണന്‍, കെ. ജയശങ്കര്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂര്‍, വൈസ് പ്രസിഡൻറ് സുമ ഹരി, സ്ഥിരം സമിതി അധ്യക്ഷന്‍ സി.വി. കുര്യാക്കോസ്, അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് വി.ഒ. ചുമ്മാര്‍, ശ്രീരാമകൃഷ്ണ മഠം പ്രസിഡൻറ് സ്വാമി സത്ഭവാനന്ദ, എന്‍.കെ. ജയപ്രകാശ്, ഷൈലജ ശ്രീനിവാസന്‍, യുവജന ക്ഷേമ ബോർഡംഗം അഫ്സല്‍ കുഞ്ഞുമോന്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബി. ഷീജ, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ്, അസീന താജുദ്ദീന്‍, ടി.എ. ആയിഷ എന്നിവര്‍ സംസാരിച്ചു. കളരിപ്പയറ്റ് എൻജിനീയറിങ് കോളജിലും, ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങൾ ബാനർജി ക്ലബിലും, ക്രിക്കറ്റ് അരണാട്ടുകര നേതാജി ഗ്രൗണ്ടിലും, ഗവ.എൻജിനീയറിങ് കോളജിൽ അത്ലറ്റിക്, കബഡി മത്സരങ്ങളും, കൈപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിൽ ആർച്ചറി മത്സരങ്ങളും തുടങ്ങി. ജില്ല പഞ്ചായത്ത് ഓഫിസിലെ മിനി ഹാളിൽ പഞ്ചഗുസ്തി, കോൺഫറൻസ് ഹാളിൽ ചെസ് മത്സരങ്ങളും, കോർപറേഷൻ സ്റ്റേഡിയത്തിൽ ബാസ്കറ്റ്ബാൾ മത്സരങ്ങളും, ഗവ.എൻജിനീയറിങ് കോളജിൽ വടംവലി മത്സരങ്ങളും വെള്ളിയാഴ്ച തുടങ്ങും. ശനിയാഴ്ച വിമല കോളജിൽ നീന്തല്‍ മത്സരവും നടക്കും. കേച്ചേരിയില്‍െവച്ചാണ് കലാ സാഹിത്യമത്സരങ്ങൾ. 30ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story