Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൊസൂര്‍ രൂപത...

ഹൊസൂര്‍ രൂപത സ്ഥാപിതമായി; പ്രഥമ മെത്രാനായി മാര്‍ പൊഴോലിപറമ്പില്‍

text_fields
bookmark_border
ഹൊസൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ മിഷന്‍ കേന്ദ്രമായ ചെന്നൈ മിഷന്‍ ഹൊസൂര്‍ രൂപതയായി ഉയര്‍ത്തി. രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിൽ അവരോധിതനാവുകയും ചെയ്തു. നൂത്തന്‍ചേരി സ​െൻറ് ആൻറണീസ് കത്തീഡ്രലിൽ നടന്ന പ്രാർഥനാനിർഭരമായ ചടങ്ങിലാണ് പുതിയ രൂപത സ്ഥാപനവും പ്രഥമ മെത്രാ​െൻറ സ്ഥാനാരോഹണവും നടന്നത്. ചടങ്ങുകൾക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ധർമപുരി മെത്രാന്‍ ഡോ. ലോറന്‍സ് പയസ് ദൊരൈരാജ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. നന്മയുടെയും ഐക്യത്തി​െൻറയും പ്രേഷിത തീക്ഷ്ണതയുടെയും അടയാളമാകണം പുതിയ രൂപതയെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസിച്ചു. സീറോ മലങ്കര മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാൾ ബേസലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ സന്ദേശം നല്‍കി. മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ ജോര്‍ജ് രാജേന്ദ്രൻ, മാര്‍ ജോയ് ആലപ്പാട്ട് എന്നിവർ തിരുക്കർമങ്ങളില്‍ സഹകാർമികരായിരുന്നു. സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഡോ. ആൻറണി കൊള്ളന്നൂര്‍ മാര്‍പാപ്പയുടെ നിയമന പത്രം വായിച്ചു. തിരുക്കര്‍മങ്ങളിലെ പ്രധാന ഭാഗമായ കൈെവപ്പ് ശുശ്രൂഷയിലൂടെ ഫാ. സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് നടന്ന കുര്‍ബാനക്ക് ഹൊസൂര്‍ രൂപത മെത്രാന്‍ സെബാസ്റ്റ്യൻ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഷംഷാബാദ് നിയുക്ത ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, യൂറോപ്പ് സീറോ മലബാര്‍ അേപ്പാസ്‌തലിക് വിസിറ്റേറ്റര്‍ മാർ. സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സഹ കാർമികത്വം വഹിച്ചു. മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോർജ് രാജേന്ദ്രന്‍, മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. മദ്രാസ് - മൈലാപ്പൂര്‍ അതിരൂപത, ചെങ്കല്‍പ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂര്‍, ധര്‍മപുരി എന്നീ ലത്തീന്‍ രൂപതകളുടെ അതിര്‍ത്തിക്കുള്ളിലാണ് പുതിയ ഹൊസൂര്‍ രൂപതയുടെ പ്രവര്‍ത്തന പരിധി. രൂപതയില്‍ ആകെ 34,500 സീറോ മലബാര്‍ കുടുംബങ്ങളും 22 പള്ളികളും 35 ദിവ്യബലി അര്‍പ്പിക്കുന്ന സ​െൻററുകളുമുണ്ട്. ചെന്നൈ നഗരത്തിലെ അയനാവരം സ​െൻറ് തോമസ് പാസ്റ്ററല്‍ സ​െൻററായിരിക്കും രൂപതയുടെ താല്‍ക്കാലിക ആസ്ഥാനം. നുത്തന്‍ചേരി സ​െൻറ് ആൻറണീസ് പള്ളി കത്തീഡ്രല്‍ ദൈവാലയമായി മാറി. ചെന്നൈ നഗരത്തില്‍ നിന്ന് 343 കിലോമീറ്ററകലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹൊസൂര്‍ ആസ്ഥാനമാക്കിയാണ് രൂപത നിലവില്‍ വന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story