Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രമിച്ചത് ആനയെ...

'ശ്രമിച്ചത് ആനയെ രക്ഷിക്കാൻ'

text_fields
bookmark_border
തൃശൂർ: മാള കുമ്പിടിയിൽ ചികിത്സയിലായിരുന്ന കൊമ്പൻ വളഞ്ഞമ്പലം ഗണപതിയെ കാണാതായതിന് ത​െൻറ പേരിൽ കേസുകളൊന്നും എടുത്തിട്ടില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ടി.എൻ. അരുൺകുമാർ അറിയിച്ചു. തളർന്ന് അവശനായ ഗണപതിയെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ചികിത്സയിലിരിക്കെ കടത്തിക്കൊണ്ടുപോയ ആനയെ അരുൺകുമാറി​െൻറ പറമ്പിൽ കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തി​െൻറയും ദേവസ്വം ഒാഡിറ്റർ ഈശ്വര പിള്ളയുടെയും പേരിൽ കേസ് എടുത്തു എന്ന വാർത്തയോട് പ്രതികരിച്ച് നൽകിയ വിശദീകരണത്തിലാണ് അരുൺകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ആനയെ വളർത്തലിലും ആന പരിചരണത്തിലും ഏറെക്കാലമായി ഇടപെടുന്ന തന്നോട് ഗണപതിയുടെ ഉടമ കൂടിയായ ഒാഡിറ്റർ ഈശ്വരപിള്ള ആവശ്യപ്പെട്ടതനുസരിച്ച് മെച്ചപ്പെട്ട ചികിത്സ നൽകാനാണ് ശ്രമിച്ചത്. ദേവസ്വം ബോർഡി​െൻറ ഓഡിറ്ററായ ഈശ്വരപിള്ള തനിക്ക് അറിയാവുന്ന ആളാണ്. ആനയെ പകലാണ് കൊണ്ടുവന്നത്. കടത്തിക്കൊണ്ടു വരികയായിരുന്നില്ല. പറമ്പിലെത്തിച്ച് വെള്ളം കൊടുക്കുന്നതിനിടയിലാണ് വനംവകുപ്പ് അധികൃതരെത്തിയത്. ആനയെ കൊണ്ടു പോവുന്നതിൽ താൻ എതിർപ്പ് പറഞ്ഞിട്ടില്ല. മഹസർ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് തരികയും ചെയ്തു. തനിക്കെതിരെ വേറെ കേസുകളൊന്നും എടുത്തിട്ടില്ലെന്നും അരുൺകുമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story