Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം ഏരിയ...

സി.പി.എം ഏരിയ സമ്മേളനങ്ങളിൽ കടുത്ത മത്സരം

text_fields
bookmark_border
പുഴക്കൽ വി.എസ് പക്ഷം പിടിച്ചെടുത്തു പുഷ്പാകരൻ ഏരിയ സെക്രട്ടറി മണ്ണുത്തിയിൽ വിജയം ഒരു വോട്ടിന് തൃശൂർ: സി.പി.എം ഏരിയ സമ്മേളനങ്ങൾ അവസാനഘട്ടത്തിലേക്കടുക്കേ കടുത്ത മത്സരം. വ്യാഴാഴ്ച പ്രതിനിധി സമ്മേളനം പൂർത്തിയാക്കിയ പുഴക്കൽ, മണ്ണുത്തി സമ്മേളനങ്ങളിൽ കടുത്ത മത്സരം നടന്നു. ഏരിയ കമ്മിറ്റിയായി വിഭജിച്ചതിന് ശേഷം ഇതാദ്യമായി പുഴക്കൽ ഏരിയ കമ്മിറ്റി വി.എസ് പക്ഷം പിടിച്ചെടുത്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കൂടിയായ പി.കെ. പുഷ്പാകരനാണ് പുതിയ സെക്രട്ടറി. മണ്ണുത്തിയിൽ ഔദ്യോഗിക പക്ഷത്തി​െൻറ എം.എം. അവറാച്ചൻ ഒരു വോട്ടിനാണ് വിജയിച്ചത്. രണ്ടിടത്തും കടുത്ത മത്സരമായിരുന്നു. കുന്നംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും വിഭജിച്ച് 2012ലെ സമ്മേളനത്തോടെയാണ് പുഴക്കൽ ഏരിയ കമ്മിറ്റിയുണ്ടാക്കിയത്. എ.എസ്.കുട്ടിയായിരുന്നു ഏരിയ സെക്രട്ടറി. നിയമസഭാ തെരഞ്ഞെടുപ്പിൽ എ.സി. മൊയ്തീൻ മത്സരിച്ചതിന് ശേഷം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ കുട്ടിയെ ജില്ല സെക്രേട്ടറിയറ്റ് അംഗമാക്കി. ഏറെ നാൾ സെക്രട്ടറിയില്ലാതിരുന്ന പുഴക്കൽ ഏരിയ കമ്മിറ്റിക്ക് പിന്നീട് എം.കെ. പ്രഭാകരനെ നിയോഗിച്ചു. ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണൻ തന്നെ സമ്മേളനത്തിൽ മുഴുവൻ സമയം പങ്കെടുത്തിരുന്നു. എം.കെ. പ്രഭാകരനെ സെക്രട്ടറി സ്ഥാനത്തേക്ക് ജില്ല നേതൃത്വം നിർദേശിെച്ചങ്കിലും മൂന്നുപേർ മാത്രമാണ് പിന്തുണക്കാനുണ്ടായത്. പി.കെ. പുഷ്പാകര​െൻറ പേര് ഉയരുകയും ചെയ്തു. വോട്ടെടുപ്പും ആവാമെന്ന നിർദേശവുമുയർന്നു. ഇതോടെ സമവായത്തിന് നീക്കമുണ്ടായെങ്കിലും പ്രതിനിധികളിൽ ഏറെ പേരുടെ പിന്തുണ പുഷ്പാകരനായതോടെ ജില്ല നേതൃത്വം ആശയക്കുഴപ്പത്തിലായി. ഇതിനിെട നേതൃത്വം പ്രഭാകരനോട് മത്സരിക്കേണ്ടതില്ലെന്ന് അറിയിച്ചു. മണ്ണുത്തിയിൽ ഡി.വൈ.എഫ്.ഐ നേതാവ് ശ്രീകുമാറിനോട് മത്സരിച്ച നിലവിലെ ഏരിയ സെക്രട്ടറി എം.എം.അവറാച്ചൻ ഒരു വോട്ടിനാണ് ജയിച്ചത്. ശ്രീകുമാറിനൊപ്പം നിന്നിരുന്ന ഒരു പ്രതിനിധി അവസാന നിമിഷം കൂറുമാറി. ഇവിടെ ഏരിയ കമ്മിറ്റിയിലേക്കും മത്സരം നടന്നു. കോൺട്രാക്ടേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ സണ്ണി ചെന്നിക്കരയടക്കമുള്ള ഔദ്യോഗിക പക്ഷത്തെ പ്രതിനിധീകരിച്ചവർ തോറ്റു. കൊടകരയാണ് വ്യാഴാഴ്ച പ്രതിനിധി സമ്മേളനം പൂർത്തീകരിച്ച മറ്റൊരു ഏരിയ കമ്മിറ്റി. ഇവിടെ നിലവിലെ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ തന്നെ തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story