Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്കമാറ്റ...

വൃക്കമാറ്റ ശസ്ത്രക്രിയക്ക്​ സഹായം കാത്ത്​ ദാസൻ

text_fields
bookmark_border
കൊടകര: വൃക്കകൾ തകരാറിലായ ഗൃഹനാഥൻ വൃക്കമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. വെള്ളിക്കുളങ്ങര കൊളങ്ങരപറമ്പില്‍ ദാസനാണ് (51) ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തുന്നത്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ദാസന്‍ രോഗബാധിതനായതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഭാര്യയും വിവാഹപ്രായമായ മകളും അഞ്ചാംക്ലാസില്‍ പഠിക്കുന്ന മകനുമടങ്ങിയതാണ് കുടുംബം. വൃക്കമാറ്റി വെച്ചാലല്ലാതെ ദാസനെരക്ഷിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്കദാനം ചെയ്യാന്‍ സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ കുടുംബം വിഷമിക്കുകയാണ്. പണം സമാഹരിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചികിത്സ സഹായനിധി രൂപവത്കരിച്ചതായി ചെയര്‍മാന്‍ ചമ്മട്ട ശിവരാമന്‍, കണ്‍വീനറും പഞ്ചായത്തംഗവുമായ ക്ലാര ജോണി, ബെന്നി താഴേക്കാടന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സഹായങ്ങള്‍ കെ.എസ്. ദാസന്‍ ചികിത്സ സഹായ നിധി, അക്കൗണ്ട് നമ്പര്‍: 5655101001944, IFS Code: CNRB 0005655, കനറ ബാങ്ക്, വെള്ളിക്കുളങ്ങര എന്ന വിലാസത്തില്‍ അയക്കണം. ഫോൺ: 97455 53238.
Show Full Article
TAGS:LOCAL NEWS 
Next Story