Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിംഗപ്പൂർ വിസ...

സിംഗപ്പൂർ വിസ തട്ടിപ്പ്: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വടക്കാഞ്ചേരി: സിംഗപ്പൂരിൽ വൻകിട ഹോട്ടലുകളിൽ വൻതുക ശമ്പളം നൽകുമെന്ന് പ്രലോഭിപ്പിച്ച് വിസ വാഗ്ദാനം നൽകുകയും, 14 പേരിൽ നിന്നായി 16 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പുതുപ്പാടി കുളകണ്ടത്തിൽ ജമാലുദ്ദീൻ (33), ഏലത്തൂർ തലകളത്തൂർ നാലവയൻ കോളനി നാലുപുരയ്ക്കൽ ഷാഹിദലി (32) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സ്വദേശികളായ യുവാക്കളുടെ പരാതിയിലാണ് അഞ്ചുപേർക്കെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെരുമ്പാവൂർ വെങ്ങോല സ്വദേശി ഹിദായത്ത്, തമിഴ്നാട് തൂത്തുക്കുടി സ്വദേശി മണികണ്ഠൻ, സഹോദരൻ രമേശ് കുമാർ, കൊല്ലം ഓച്ചിറ സ്വദേശി അനീഷ്, കാഞ്ഞങ്ങാട് ബാവ നഗർ നന്ദനത്തിൽ അബൂബക്കർ എന്നിവർക്കെതിരെയായിരുന്നു കേസ്. ഹിദായത്ത്, അബൂബക്കർ എന്നിവരാണ് ഒന്നും, രണ്ടും പ്രതികൾ. ഹിദായത്ത് പട്ടാമ്പിയിൽ സമ്മാന തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്. പ്രതികൾക്ക് രാജ്യം മുഴുവൻ ബന്ധങ്ങളുള്ളതായി സൂചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story