Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ നാളെ ഷഷ്ഠി ...

ഗുരുവായൂരിൽ നാളെ ഷഷ്ഠി വിളക്ക്

text_fields
bookmark_border
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തി​െൻറ ഭാഗമായി ശനിയാഴ്ച ഷഷ്ഠി വിളക്ക് ആഘോഷിക്കും. മാണിക്കത്ത് കുടുംബം വകയാണ് ഷഷ്ഠി വിളക്കാഘോഷം. വെള്ളിയാഴ്ച പഞ്ചമി വിളക്കാണ്. പതിനെട്ടര കളരികളുടെ ആശാന്‍ സ്ഥാനീയരായ കപ്രാട്ട് കുടുംബം വകയാണ് പഞ്ചമിനാളിലെ വിളക്ക്. ഞായറാഴ്ച നെന്മിനി മനയുടെ വകയായി സപ്തമി വിളക്ക് നടക്കും. ചട്ടപ്രകാരം ലോക്കോ പൈലറ്റ് വിശ്രമിച്ചു; ട്രെയിൻ ഒന്നര മണിക്കൂർ വൈകി ഗുരുവായൂർ: ലോക്കോ പൈലറ്റ് വിശ്രമിച്ചതിനെ തുടർന്ന് ട്രെയിൻ പുറപ്പെടാൻ ഒന്നര മണിക്കൂർ വൈകി. വൈകീട്ട് 5.10ന് തൃശൂരിലേക്ക് പോകേണ്ട ട്രെയിനാണ് 6.50ഓടെ ഗുരുവായൂരിൽ നിന്ന് പുറപ്പെട്ടത്. 25 മിനിറ്റുകൊണ്ട് തൃശൂരിലെത്തുന്നതാണ് ട്രെയിൻ. ചട്ടങ്ങളിൽ നിഷ്കർഷിക്കുന്ന വിശ്രമ സമയം ലോക്കോ പൈലറ്റ് എടുത്തതാണ് ട്രെയിൻ വൈകാൻ കാരണം. ലോക്കോ പൈലറ്റുമാർക്ക് ഒരു ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞാൽ അടുത്ത ഡ്യൂട്ടിക്ക് കയറും മുമ്പ് മിനിമം ഏഴ് മണിക്കൂർ വിശ്രമം വേണമെന്നാണ് ചട്ടം. വ്യാഴാഴ്ച രാവിലെ 11.20ന് തൃശൂരിൽ നിന്നെത്തിയ പാസഞ്ചറി​െൻറ ലോക്കോ പൈലറ്റ് തന്നെയായിരുന്നു വൈകീട്ട് 5.10 നുള്ള പാസഞ്ചറും ഓടിക്കേണ്ടത്. ത​െൻറ വിശ്രമ സമയം കുറക്കാൻ ലോക്കോ പൈലറ്റ് തയാറാകാതിരുന്നതോടെ ട്രെയിൻ പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അറിയിപ്പ് നൽകി. സ്ഥിരം യാത്രക്കാർ അടക്കമുള്ളവർ പ്രതിഷേധിച്ചെങ്കിലും ചട്ടം ലംഘിച്ച് ലോക്കോ പൈലറ്റിനെ നിർബന്ധിക്കാനാവാത്ത സ്ഥിതിയിലായിരുന്നു അധികൃതർ. ഇതോടെ യാത്രക്കാർ ട്രെയിനൊഴിവാക്കി യാത്ര ബസിലാക്കി. ലോക്കോ പൈലറ്റ് ഡ്യൂട്ടിക്കെത്തി എഞ്ചിൻ മാറ്റിയിടുന്നതിനിടെ തകരാർ കണ്ടതിനെ തുടർന്ന് അത് പരിഹരിച്ച ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിൻ ഓടിക്കുന്നതിനിടെ സംഭവിക്കുന്ന ചെറിയ കുറ്റങ്ങൾക്ക് പോലും കടുത്ത ശിക്ഷാ നടപടികൾ അധികൃതർ സ്വീകരിക്കുന്നതാണ് ചട്ടത്തിൽ പറയുന്ന വിശ്രമം വേണമെന്ന് ലോക്കോ പൈലറ്റുമാർ ആവശ്യപ്പെടാൻ കാരണമെന്ന് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story