Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരിച്ചറിയൽ കാർഡ്...

തിരിച്ചറിയൽ കാർഡ് നൽകി, പിന്നാലെ നഗരം വിട്ടുപോകാൻ അന്ത്യശാസനവും

text_fields
bookmark_border
തിരിച്ചറിയൽ കാർഡ് നൽകി; പിന്നാലെ നഗരം വിടാൻ അന്ത്യശാസനം നഗരസഭ അധികൃതരും വഴിയോരക്കച്ചവടക്കാരും തമ്മിൽ തർക്കം കുന്നംകുളം: വഴിയോരക്കച്ചവടക്കാരെ അംഗീകരിച്ച് തിരിച്ചറിയൽ കാർഡ് നൽകിയതിന് പിന്നാലെ, നഗരം വിടാൻ അന്ത്യശാസനം. നടപടിയെ ചൊല്ലി വ്യാപാരികളും നഗരസഭാധികൃതരും തമ്മിൽ തർക്കം. കേന്ദ്രസർക്കാർ നിർദേശപ്രകാരം അംഗീകൃത വഴിയോരക്കച്ചവടക്കാർക്ക് ലൈൻസ്, തിരച്ചറിയൽ കാർഡ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ നൽകണം. ഇതനുസരിച്ച് കണക്കെടുപ്പ് പൂർത്തിയാക്കി, തിരിച്ചറിയൽ കാർഡ് നൽകിയതിന് തൊട്ടു പിന്നാലെയാണ് 20 ഇന നിർദേശങ്ങൾ അടങ്ങിയ സർക്കുലർ നഗരസഭ കൈമാറിയത്. പ്രധാന റോഡുകളിൽ നിന്ന് മാറണം, ബസ് സ്റ്റാൻഡുകളിൽ കച്ചവടം പാടില്ല, തട്ടുകടകൾ രാത്രി എട്ട് മുതൽ 11 വരെയേ പ്രവർത്തിക്കാവൂ, തടസ്സമുണ്ടാക്കുന്ന വിധത്തിൽ വലിയ ഷീറ്റുകളുപയോഗിച്ച് ഇരിക്കാനുള്ള സൗകര്യമൊരുക്കരുത്, മത്സ്യ, മാംസ വിഭവങ്ങൾ വിളമ്പരുത്, യൂനിഫോം ധരിക്കണം തുടങ്ങിയ നിർദേശങ്ങളോടൊപ്പം 26നകം നഗരം വിട്ടൊഴിയണമെന്ന അന്ത്യശാസനം കൂടി നൽകിയതാണ് കച്ചവടക്കാരെ ചൊടിപ്പിച്ചത്. ക്ഷുഭിതരായ വ്യാപാരികൾ നഗരസഭാധികൃതരോട് കയർത്തു. സമരപരിപാടികൾ ആലോചിക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി. അതേസമയം, നഗരം വിട്ടൊഴിയണമെന്ന നഗരസഭയുടെ നിർദേശം അംഗീകരിക്കില്ലെന്ന് വഴിയോരക്കച്ചവടക്കാർ വെളിപ്പെടുത്തി. പൊതുമരാമത്ത് റോഡിൽ നിന്ന് ഒഴിയാൻ പറയാൻ നഗരസഭക്ക് അധികാരമില്ല. നഗരസഭയുടെ നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച യോഗം ചേർന്ന് തുടർ നടപടി ആലോചിക്കുമെന്ന് ബി.എം.എസ് നേതാക്കൾ അറിയിച്ചു. 123 വഴിയോരക്കച്ചടവക്കാരുണ്ടെന്നാണ് നഗരസഭ സർവേയിൽ കണ്ടെത്തിയത്. ഇതിൽ പരിശോധന പൂർത്തിയാക്കിയ 41 േപർക്കാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. ചെയർപേഴ്സൺ സീത രവീന്ദ്രൻ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എം.സുരേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story