Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രാർഥനകൾ വിഫലം;...

പ്രാർഥനകൾ വിഫലം; ശിവന്യ മടങ്ങി

text_fields
bookmark_border
മൂന്നര മണിക്കൂർ കൊണ്ട് മധുരയിൽനിന്ന് തൃശൂരിലെത്തിച്ച കുഞ്ഞ് മരിച്ചു തൃശൂർ: ഡോക്ടർമാരുടെ പ്രയത്നം ഫലിച്ചില്ല; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനും ശിവന്യയെ രക്ഷിക്കാനായില്ല. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി മധുരയിൽനിന്ന് മൂന്നര മണിക്കൂറിനുള്ളിൽ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ച പാലക്കാട് തത്തമംഗലം സ്വദേശി ധനശേഖര​െൻറ മകൾ ഒന്നേകാൽ വയസ്സുള്ള ശിവന്യ വ്യാഴാഴ്ച രാവിലെ മരിച്ചു. മധുര വേലമ്മാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് തമിഴ്നാട്ടിലെ ആംബുലൻസ് അസോസിയേഷനും, പൊലീസും ചേർന്ന് മൂന്നര മണിക്കൂർ കൊണ്ടാണ് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ എത്തിച്ചത്. എത്തിച്ച ഉടൻ തീവ്രപരിചരണ വിഭാഗത്തിലാക്കി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തി​െൻറ നേതൃത്വത്തിൽ ചികിത്സ തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story