Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറയാൻ സ്​കൂളിലെ കൊല:...

റയാൻ സ്​കൂളിലെ കൊല: പൊലീസ്​ ക്രൂരമായി പീഡിപ്പിെച്ചന്ന്​ ബസ്​ ​ജീവനക്കാരൻ

text_fields
bookmark_border
ന്യൂഡൽഹി: റയാൻ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥി പ്രദ്യുമ​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ഏറ്റെടുക്കാൻ ക്രൂരമർദനം ഏൽക്കേണ്ടിവന്നതായി ബസ് ജീവനക്കാരൻ അശോക് കുമാർ. തലകീഴെ കെട്ടിത്തൂക്കി ഹരിയാന പൊലീസ് മണിക്കൂറുകൾ മർദിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മർദനമെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാം ജില്ല കോടതിയിൽനിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോക് കുമാർ. ജയിലിൽനിന്ന് പുറത്തിറങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദിവസങ്ങളോളം കരഞ്ഞു. എല്ലാ ദൈവങ്ങളോടും പ്രാർഥിച്ചു. കുറ്റം സമ്മതിക്കാമെേന്നറ്റതോടെയാണ് മർദനത്തിന് കുറവുണ്ടായത്. മാധ്യമപ്രവർത്തർക്കു മുന്നിൽ പൊലീസ് നിർദേശിച്ചതുപോലെ പറഞ്ഞു. അന്ന് പകുതി ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് പീഡനം എല്ലാവർക്കു മുന്നിലും തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് സി.ബി.െഎ ഏറ്റെടുത്തതോടെയാണ് അശോക് കുമാർ നിരപരാധിയാണെന്ന് തെളിഞ്ഞത്. പരീക്ഷ നീട്ടിവെക്കുന്നതിനുവേണ്ടി മുതിർന്ന വിദ്യാർഥിയാണ് പ്രദ്യുമനെ കൊന്നത് എന്നായിരുന്നു സി.ബി.െഎ കണ്ടെത്തൽ. കേസിൽ കടുത്ത സമ്മർദമുണ്ടായതോടെ ഹരിയാന പൊലീസ് ബസ് ജീവനക്കാരനെ പ്രതിയാക്കുകയും തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തതായി സി.ബി.െഎ കോടതിയെ അറിയിച്ചിരുന്നു. സി.ബി.െഎ കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ ജുവൈനൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story