Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്മാവതിക്ക്​...

'പത്മാവതി'ക്ക്​ ബ്രിട്ടീഷ്​ സെൻസർ ബോർഡി​െൻറ പച്ചക്കൊടി

text_fields
bookmark_border
ഇന്ത്യയിൽ അനുമതി ലഭിക്കാതെ റിലീസിങ് ഇല്ലെന്ന് നിർമാതാക്കൾ പത്മാവതിയിലെ ഗാനങ്ങൾക്ക് സ്കൂളുകളിൽ വിലക്ക് മുംബൈ/ലണ്ടൻ: 'പത്മാവതി' സിനിമക്ക് ഭേദഗതികളൊന്നും കൂടാതെ ബ്രിട്ടീഷ് ബോർഡ് ഒാഫ് ഫിലിം ക്ലാസിഫിക്കേഷ​െൻറ (ബി.ബി.എഫ്.സി) പ്രദർശനാനുമതി. മുതിർന്നവർക്കൊപ്പമല്ലാതെ 12 വയസ്സിൽ താഴെയുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കരുതെന്ന് നിഷ്കർഷിക്കുന്ന 12എ റേറ്റിങ്ങോടെയാണ് അനുമതി. സിനിമയിൽ മിതമായ ആക്രമണങ്ങളാണുള്ളതെന്നും ഒരു ഭാഗവും ഒഴിവാക്കാതെ പ്രദർശനാനുമതി നൽകുകയായിരുന്നെന്നും ബി.ബി.എഫ്.സി വെബ്സൈറ്റിൽ അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യൻ സെൻസർ ബോർഡി​െൻറ അനുമതി ലഭിക്കാതെ ലോകത്തെവിടെയും സിനിമ പ്രദർശിപ്പിക്കില്ലെന്ന് നിർമാതാക്കളായ വിയാകോം 18 അധികൃതർ അറിയിച്ചു. ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. വിവിധ രജപുത്രഹൈന്ദവ സംഘടനകളിൽനിന്ന് ഉയർന്ന എതിർപ്പിനെതുടർന്ന് നിർമാതാക്കൾ റിലീസിങ് നീട്ടിവെക്കുകയായിരുന്നു. അതിനിടെ, പത്മാവതി സിനിമയിലെ ഗാനങ്ങൾ മധ്യപ്രദേശിലെ ദേവസ് ജില്ലയിലുള്ള സ്കൂളുകളിൽ കേൾപ്പിക്കുന്നത് വിലക്കി വിദ്യാഭ്യാസ ഒാഫിസർ ഉത്തരവിട്ടു. ജില്ല വിദ്യാഭ്യാസ ഒാഫിസർ രാജീവ് സൂര്യവൻഷിയാണ് സർക്കാർസ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും പ്രഥമാധ്യാപകർക്കും ഇതുസംബന്ധിച്ച് ബുധനാഴ്ച നിർദേശം നൽകിയത്. സ്കൂളുകളിലെ സാംസ്കാരിക പരിപാടികളിൽ 'ഖൂമർ' എന്നു തുടങ്ങുന്ന ഗാനം കേൾപ്പിക്കരുതെന്നായിരുന്നു ഉത്തരവി​െൻറ ഉള്ളടക്കം. ശ്രീ രാഷ്ട്രീയ രജപുത് കർണി സേനയുടെ പരാതിയെ തുടർന്നായിരുന്നത്രെ നടപടി. എന്നാൽ, സർക്കുലർ ഉടൻ പിൻവലിക്കാൻ നിർദേശം നൽകിയെന്നും ഡി.ഇ.ഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ജില്ല കലക്ടർ അശീഷ് സിങ് അറിയിച്ചു. സർക്കാറിനു മാത്രമേ ഇത്തരം സർക്കുലർ ഇറക്കാൻ അനുമതിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ 'പത്മാവതി' പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story