Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃശ്ചിക തണുപ്പിൽ...

വൃശ്ചിക തണുപ്പിൽ മൂന്നുനാൾ കലോത്സവച്ചൂട്​

text_fields
bookmark_border
തൃശൂർ: മഞ്ഞുതുള്ളികൾ നൃത്തംചെയ്യുന്ന വൃശ്ചികനാളിലെ തണുപ്പിൽ ആവേശച്ചൂട് പകർന്ന് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം വ്യാഴാഴ്ച്ച ചിറ്റിലപ്പിള്ളി െഎ.ഇ.എസ് പബ്ലിക് സ്കൂളിൽ തിരിതെളിയും. സി.ബി.എസ്.ഇ മാനേജ്െമൻറ് അസോസിയേഷനും കോൺഫഡറേഷൻ ഒാഫ് കേരള സഹോദയ കോംപ്ലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗോത്സവത്തി​െൻറ മൂന്നാംപതിപ്പിന് തൃശൂർ വീണ്ടും വേദിയാവുകയാണ്. നവരസങ്ങൾ പെയ്തിറങ്ങുന്ന സംഘനൃത്തവും അംഗനമാർ താളമിട്ടു ചുവടുവെക്കുന്ന തിരുവാതിരക്കളിയും നാടൻശീലുകളാൽ ചടുലചുവടുകളുമായി നാടോടിനൃത്തവും ഭാവ-രാഗ--താളമയമായ ഭരതനാട്യവും മോഹിനിയാട്ടം അടക്കം അരങ്ങുവാഴുന്ന ത്രിദിന ഉത്സവമാമാങ്കം സാംസ്കാരിക നഗരത്തിന് ഇന്ന് മുതൽ ആവോളം ആസ്വദിക്കാം. ഡിജിറ്റൽ പെയ്ൻറിങ്, വിവിധ ഭാഷകളിൽ കഥ, കവിത, ഉപന്യാസം അടക്കം രചനാമത്സരങ്ങളും കലോത്സവത്തിന് മാറ്റുകൂട്ടും. സംഗീത, നൃത്തമത്സരങ്ങള്‍ക്കുപരിയായി വിദ്യാർഥികളുടെ ബുദ്ധിപരമായ വികാസത്തെ പ്രതിഫലിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളും ദേശീയ ശ്രദ്ധ നേടും. 26 വര്‍ഷങ്ങളായി നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തില്‍ കേരളത്തിലെ 1360 സ്കൂളുകളെ പ്രതിനിധീകരിച്ച് 8000 കലാപ്രതിഭകൾ സർഗവിസ്മയം തീർക്കും.14 ജില്ലകളിലെ 26 സഹോദയകളില്‍ നിന്നും ജില്ല കലോത്സവങ്ങളില്‍ വിജയികളായ കലാകാരന്മാരും കലാകാരികളുമാണ് ചിറ്റിലപ്പിള്ളി െഎ.ഇ.എസിലെ 21 വേദികളെ ധന്യമാക്കുക. നാല് കാറ്റഗറികളിലായി 144 ഇനങ്ങളിൽ 21 വേദികളിലായി നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും. വിവിധ ജില്ലകളില്‍ നിന്നും എത്തുന്ന കലാകാരന്മാര്‍ക്ക് താമസവും ഭക്ഷണസൗകര്യവും ഒരുക്കിക്കഴിഞ്ഞു. കലോത്സവത്തെ വരവേല്‍ക്കാന്‍ തൃശൂര്‍ ജില്ലയും ഐ.ഇ.എസ്. പബ്ലിക് സ്കൂളും പൂര്‍ണസജ്ജരായി കഴിഞ്ഞെന്ന് സംഘാടക സമിതി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story