Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേദികളിൽ കലയുടെ...

വേദികളിൽ കലയുടെ ഒാളങ്ങൾ അലയടിക്കും

text_fields
bookmark_border
തൃശൂർ: കൗമാരങ്ങളുടെ ഉജ്ജ്വല പ്രകടനങ്ങളാൽ വേദിയും ആവേശാർപ്പുവിളികളാൽ സദസ്സും കവിഞ്ഞൊഴുകും. ആവേശം കരകവിഞ്ഞൊഴുകും എന്ന് മുന്നിൽ കണ്ടാണ് വേദികൾക്ക് രാജ്യത്തെ പ്രമുഖ നദികളുടെ നാമങ്ങൾ നൽകിയത്. സി.ബി.എസ്.ഇ കലോത്സവത്തിനൊരുങ്ങിയ 21 വേദികൾക്ക് നദികളുെട പേര് നൽകി പരിസ്ഥിതി സംരക്ഷണ യജ്ഞത്തി​െൻറ ഭാഗം കൂടിയാവുകയാണ് സംഘാടകർ. കാലാവസ്ഥ വ്യതിയാനത്താൽ വറ്റിവരണ്ടും മാലിന്യത്താൽ ഇല്ലാതാവുകയും ചെയ്യുന്ന നദികളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും നദീസംരക്ഷണത്തെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുക എന്നത് സംഘാടക ലക്ഷ്യത്തിലുണ്ട്. മലയാളിയുടെ സ്വന്തം നിളയാണ് പ്രധാനവേദി. പ്രധാനവേദിയായ നിളയിൽ കലോത്സവത്തിന് വ്യാഴാഴ്ച്ച രാവിെല 9.30ന് തിരശ്ശീല ഉയരുേമ്പാൾ മറ്റു 20 വേദികളിലും മത്സരങ്ങൾക്ക് തുടക്കമാവും. രണ്ടാം വേദിയായ ഗംഗയിലെ ആദ്യ മത്സരം കാറ്റഗറി മൂന്നിലെ കുച്ചിപ്പുടിയാണ്. കാറ്റഗറി മൂന്നിലെ തിരുവാതിരക്കളിയാണ് മൂന്നാം വേദിയായ സരയുവിൽ. നാലാം വേദിയായ വൈഗയിൽ കാറ്റഗറി രണ്ടിലെ മോണോ ആക്ട് മത്സരമാണ് ആദ്യം അരങ്ങേറുക. അഞ്ചാംവേദിയായ കാവേരിയിൽ കാറ്റഗറി രണ്ടിലെ ലളിതഗാന മത്സരത്താൽ സംഗീതസാന്ദ്രമാവും. ആറാം വേദിയായ ത്രിവേണിയിൽ രചനാമത്സരങ്ങളാണ് നടക്കുക. മലയാള ഉപന്യാസ രചന മത്സരമാണ് ആദ്യം അരങ്ങേറുക. കാറ്റഗറി രണ്ടിലെ കാർട്ടൂൺ ഏഴാംവേദിയായ പെരിയാറിൽ ആക്ഷേപഹാസ്യമൊരുക്കും. ആംഗലേയ പദ്യപാരായണമാണ് എട്ടാം വേദിയായ സബർമതിയിൽ. ഒമ്പതാം വേദിയായ ശബരിനദിയിൽ മലയാളപ്രസംഗമാണ് ആദ്യദിനത്തിലെ ശ്രദ്ധേയ ഇനം. 10ാം വേദിയായ നർമദയിൽ ന്യൂജെൻ ഇനമായ ഡിജിറ്റൽ പെയിൻറിങ്ങാണ് അരങ്ങേറുന്നത്. കാറ്റഗറി രണ്ടിൽ ആൺകുട്ടികളുടെ ഭരതനാട്യമാണ് 11ാം വേദിയായ കാളിന്ദിയിലെ ആദ്യഇനം.12ാം വേദിയായ മന്ദാകിനിയിൽ ഗ്ലാമർഇനമായ മോഹിനിയാട്ടം ലാസ്യ വിസ്മയം തീർക്കും. നെയ്യാർ,കബനി,അളകനന്ദ, ബ്രഹ്മപുത്ര, യമുന, മയ്യഴി, പമ്പ,അമരാവതി, ഗോദാവരി അടക്കം വേദികളിൽ നാടോടിനൃത്തം, ഒപ്പന, ദഫ്മുട്ട്, മാർഗംകളി,മാപ്പിള്ളപ്പാട്ട് അടക്കം കലയുടെ ഒാളങ്ങൾ അലയടിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story