Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷണശാലയിൽ രുചിയുടെ...

ഭക്ഷണശാലയിൽ രുചിയുടെ ഇലഞ്ഞിത്തറ മേളം

text_fields
bookmark_border
തൃശൂർ: അമ്പലപ്പുഴ പാൽപായസമാണ് കലോത്സവ സ്പെഷൽ. ഉദ്ഘാടനദിനമായ ഇന്ന് രുചിപ്പൂരമാണ് ഒരുക്കുന്നത്. അതും പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യത്തിൽ. അതുകൊണ്ടുതന്നെ മത്സരത്തിനെത്തുന്ന കലാകാരന്മാരും പരിശീലകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണം. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ സദ്യനഷ്ടമാവും. അത്രമേൽ സ്വാദിഷ്ടമാണ് പഴയിടത്തിേൻറതെന്ന് പറയേണ്ടതില്ലല്ലോ. വെള്ളിയാഴ്ച ഗോതമ്പുപായസം. ശനിയാഴ്ച പരിപ്പോ അല്ലെങ്കിൽ സേമിയയോ രുചിഭേദം തീർക്കും. സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം രുചിപ്പെരുമയുടെ മേളം കൂടിയാക്കുകയാണ് െഎ.ഇ.എസ് പബ്ലിക് സ്കൂൾ അധികൃതർ. കലോത്സവത്തി​െൻറ മൂന്നുദിനങ്ങളിലും മൂന്നുനേരം 3000 പേർക്കാണ് ഭക്ഷണമൊരുക്കുന്നത്. പ്രാതലിന് അപ്പം, ഇഡലി, ഇടിയപ്പം എന്നിവയുണ്ടാകും. ഉച്ചഭക്ഷണത്തിന് ചോറും സദ്യയും. അത്താഴത്തിന് ചപ്പാത്തിയും കറിയും അടക്കം മൂന്നുദിവസവും സദ്യ കെങ്കേമമാക്കും. വനിത ഹോസ്റ്റലിനോട് ചേർന്ന വലിയ അടുക്കളയിലാണ് പഴയിടം പാചകകല ഒരുക്കുന്നത്. ഭക്ഷണം വിതരണം ചെയ്യാൻ വലിയ ഹാളും സജ്ജം. ബുധനാഴ്ച രാവിലെ തെന്ന 80 അംഗസംഘവുമായി പഴയിടം എത്തിയിട്ടുണ്ട്. വൈകീട്ട് മൂേന്നാടെ പാലുകാച്ചൽ നടന്നു. ചടങ്ങിന് സംഘാടകരുടെ നീണ്ടനിരയുമുണ്ടായി. ഇതോടെ അടുക്കള സജീവം. ജൈവ വിഭവങ്ങളാൽ സമ്പന്നമായ പച്ചക്കറി സദ്യയാണ് ഒരുക്കുന്നത്. കഴിഞ്ഞ മൂന്നു സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിലും കലാകാരന്മാർക്ക് ഭക്ഷണമൊരുക്കിയ പഴയിടം പാചകകല ഇന്ന് മുതൽ െഎ.ഇ.എസ് ചിറ്റിലപ്പിള്ളിക്കും ആവോളം ആസ്വദിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story