Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലോത്സവം െഎ.ഇ.എസി​െൻറ ...

കലോത്സവം െഎ.ഇ.എസി​െൻറ ​ഗ്രാമീണതയിലേക്ക്​

text_fields
bookmark_border
തൃശൂർ: ഏറെ ആഹ്ലാദാന്തരീക്ഷമാണ് ചിറ്റിലപ്പിള്ളി െഎ.ഇ.എസ് സ്കൂളിൽ. ഏട്ട് വർഷങ്ങൾക്കിപ്പുറം വിരുന്നെത്തിയ സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന് ആതിഥേയരാവുന്നതിലുള്ള സന്തോഷം ജനറൽ കൺവീനർ കൂടിയായ പ്രിൻസിപ്പൽ സി. ലതാപ്രകാശി​െൻറ വാക്കുകളിൽ വ്യക്തം. സി.ബി.എസ്.ഇ മാനേജ്െമൻറ് അസോസിയേഷനും കോൺെഫഡറേഷൻ ഒാഫ് കേരള സഹോദയ കോംപ്ലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തി​െൻറ മൂന്നാംപതിപ്പിനാണ് ചിറ്റിലപ്പിള്ളി വേദിയാവുന്നത്. നേരത്തെ 2015ൽ ഒന്നാം പതിപ്പും തൃശൂരിൽ തന്നെയാണ് നടന്നത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് കൈകോർത്തപ്പോൾ പൂർണതയുടെ കലോത്സവത്തിനാണ് വ്യാഴാഴ്ച ചിലങ്ക കെട്ടുന്നത്. പരിപൂർണപിന്തുണയുമായി െഎഡിയൽ െഎജുക്കേഷനൽ സൊസൈറ്റി ഭാരവാഹികളായ പ്രസിഡൻറ് കെ.പി. മുഹമ്മദലി, ജനറൽ സെക്രട്ടറി പി. അബ്ദുൽ ഗഫൂറും (ബാബു) അടക്കം മാനേജ്മ​െൻറും നിലകൊണ്ടതോടെ കലോത്സവ മാറ്റ് വാനോളം ഉയരുമെന്നുറപ്പ്. കുട്ടികളാണ് തേര് നയിക്കുന്നവർ. 500ൽ അധികം കുട്ടികളുടെ കരങ്ങളിലാണ് കലോത്സവം കറങ്ങുന്നത്. ചിറ്റിലപ്പിള്ളി െഎ.ഇ.എസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളും സഹോദര സ്ഥാപനമായ എൻജിനീയറിങ് കോളജിലെ എന്‍.എസ്.എസ് പ്രവര്‍ത്തകരും സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തി​െൻറ വളൻറിയർമാരാണ്. കഴിഞ്ഞ കുറെ മാസങ്ങളായി തുടങ്ങിയ ഒരുക്കത്തി​െൻറ ഒടുക്കമാണ് കലോത്സവം. കുട്ടികളെല്ലാം സേവനസജ്ജരായി രംഗത്തുണ്ട്. ഒപ്പം രക്ഷിതാക്കളും അധ്യാപകരും കൂടി രംഗത്തുവന്നതോടെ കാര്യങ്ങൾക്ക് പൂർണത വന്നിരിക്കുകയാണ്. ഐ.ഇ.എസിലും പുറത്ത് മൂന്ന് സ്കൂളുകളിലുമായി ആറായിരത്തോളം പേര്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നും എത്തുന്ന കലാകാരന്മാരെയും രക്ഷിതാക്കളെയും ചിറ്റിലപ്പിള്ളിയിലെ വേദിയിൽ എത്തിക്കാൻ വാഹനങ്ങളും തയാറാക്കിയിട്ടുണ്ട്. രണ്ട് ബസുകൾ തൃശൂർ റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലുമായി വിന്യസിക്കും. കലോത്സവത്തിന് എത്തുന്ന കുട്ടികളെ വരവേറ്റ് വേദികളിൽ എത്തിക്കുന്നതിന് റിസപ്ഷൻ കമ്മിറ്റിയും ഒരുങ്ങിക്കഴിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story