Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right48 ഏക്കറിലെ വിജ്ഞാന...

48 ഏക്കറിലെ വിജ്ഞാന വിസ്​മയം

text_fields
bookmark_border
തൃശൂർ: 48 ഏക്കറിലെ വിജ്ഞാന വിസ്മയമാണ് ചിറ്റിലപ്പിള്ളി െഎ.ഇ.എസ് പബ്ലിക് സ്കൂൾ. നഴ്സറി ക്ലാസിൽ വന്നെത്തുന്ന കുട്ടിക്ക് എം.ടെക് സാേങ്കതിക ബിരുദാനന്തര ബിരുദവുമായി പുറത്തിറങ്ങാൻ കഴിയുന്ന പഠന ക്രമീകരണമാണ് െഎ.ഇ.എസി​െൻറ സ്വപ്നമെന്ന് ജനറൽ സെക്രട്ടറി പി. അബ്ദുൽ ഗഫൂർ. ഏറെ തൊഴിൽ സാധ്യതകൾ തുറന്നിടുന്ന ബി.ആർക് കോളജി​െൻറ ആരംഭം മികവുറ്റ പ്രവർത്തനത്തിലൂടെ െഎ.ഇ.എസ് കൈവരിച്ചു. 2012ൽ ബി.ആർക്കി​െൻറ ആദ്യ ബാച്ച് ആരംഭിച്ചത് സ്വപ്നസാക്ഷാത്കാരവുമായെന്ന് അദ്ദേഹം വ്യക്തമാക്കി. 26 വർഷത്തെ ചിട്ടയായ പ്രവർത്തനം കൊണ്ട് ആരിലും അമ്പരപ്പുളവാക്കുന്ന ഒരു ഉയർച്ചയിലേക്കാണ് കാലഘട്ടം കൊണ്ട് െഎ.ഇ.എസ് നടന്നുകയറിയത്. കേവലം 150 കുട്ടികളുമായി തുടങ്ങിയ െഎ.ഇ.എസ് വിവിധ കോഴ്സുകളിലായി ഇന്ന് ഏതാണ്ട് 3500 കുട്ടികൾക്ക് മാർഗദീപമാണ്. അധ്യാപകരും അനധ്യാപകരുമടക്കം 15 പേരായിരുന്നു തുടക്കത്തിലെങ്കിലും 477 ജീവനക്കാർ നിലവിലുണ്ട്. ഖത്തർ എം.ഇ.എസ് 1990 ൽ ഖത്തറിൽ ചേർന്ന യോഗത്തി​െൻറ പ്രധാന തീരുമാനമാണ് െഎ.ഇ.എസ് സ്കൂൾ. തുടർന്ന് െഎഡിയൽ എജുക്കേഷനൽ സൊസൈറ്റി എന്ന എജുക്കേഷനൽ സൊസൈറ്റിയും പിന്നാലെ വന്നു. 1991 നവംബർ രണ്ടിന് ചിറ്റിലപ്പിള്ളിയിൽ ആലപ്പാട്ട് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന 32 ഏക്കറോളം സ്ഥലം സൊസൈറ്റിക്കായി വാങ്ങിയായിരുന്നു സ്കൂൾ നിർമാണം. 1994 ജൂൺ 11ന് കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ എൽ.പി സ്കൂൾ രമണി അരവിന്ദൻ പ്രിൻസിപ്പലായി സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 2000ത്തിൽ െഎ.ഇ.എസി​െൻറ ആദ്യ പത്താം ക്ലാസ് ബാച്ചും 2002ൽ പ്ലസ്ടു ബാച്ചും പുറത്തിറങ്ങി. 2003ൽ െഎ.ഇ.എസ് എൻജിനീയറിങ് കോളജിന് ആരംഭം കുറിച്ചു. 2009ലാണ് നേരത്തെ സ്കൂൾ സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന് വേദിയായത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ നടക്കുന്ന കലോത്സവത്തിന് വേദിയാവാൻ െഎ.ഇ.എസ് പബ്ലിക് സ്കൂളിന് വീണ്ടും ഭാഗ്യം ലഭിച്ചിരിക്കുകയാണെന്ന് പ്രസിഡൻറ് കെ.പി. മുഹമ്മദലി വ്യക്തമാക്കി. സ്കൂളി​െൻറ സർഗവാസനകളുടെ പരിപോഷണത്തിന് ആതിഥേയത്വം സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് മാനേജ്മ​െൻറ്.
Show Full Article
TAGS:LOCAL NEWS 
Next Story