Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമൃതം പദ്ധതിയിൽ തൃശൂർ...

അമൃതം പദ്ധതിയിൽ തൃശൂർ സ്വപ്നനഗരിയാവുന്നു

text_fields
bookmark_border
തൃശൂർ: കേന്ദ്രസർക്കാറി​െൻറ അമൃത് നഗരം പദ്ധതിയിലുൾപ്പെടുത്തി തൃശൂർ നഗരം വികസനക്കുതിപ്പിനൊരുങ്ങുന്നു. ശുദ്ധജലാവശ്യത്തിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ 140 കോടിയുടെ കുടിവെള്ള പദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്. പീച്ചിയിൽനിന്ന് നിലവിലുള്ള ജലവിതരണത്തിന് പുറമെ, 20 മില്യൺ ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ സംസ്കരണ പ്ലാൻറും പണിയുന്നതോടൊപ്പം കുട്ടനെല്ലൂരിലും ഒല്ലൂരിലും ആനപ്പാറയിലും പുതിയ സംഭരണടാങ്കുകൾ നിർമിക്കും. 200 കി.മീ ദൂരത്തിൽ നിലവിലെ പൈപ്പുകൾ മാറ്റി ഡെക്ടെയിൽ അേയൺ പൈപ്പുകളും പി.വി.സി പൈപ്പുകളും സ്ഥാപിക്കും. നിരന്തരം പൊട്ടലും ചോർച്ചയും തകരാറുമായി വെള്ളം വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കുന്ന പഴയ എ.സി.പ്രിമോ പൈപ്പുകളെല്ലാം മാറ്റും. ഇതോടൊപ്പം സംഭരണ കേന്ദ്രങ്ങളിൽ നിന്നും വീടുകളിലേക്ക് എത്തിക്കുന്ന പൈപ്പുകളും മാറ്റും. പീച്ചിയിലെ സംഭരണ പ്ലാൻറും മുളയം സംസ്കരണ പ്ലാൻറും നവീകരിക്കും. ജലവിതരണത്തിെല ബില്ലിങ് സംവിധാനവും പരിഷ്കരിക്കും. പദ്ധതി ചെലവി​െൻറ 50 ശതമാനം കേന്ദ്രവും, 30 ശതമാനം സംസ്ഥാനവും 20ശതമാനം കോർപറേഷനുമാണ് വഹിക്കുക. പദ്ധതി രേഖ തയാറാക്കൽ ആരംഭിച്ചതായി കോർപറേഷൻ അധികൃതർ അറിയിച്ചു. ചില പദ്ധതികൾ കോർപറേഷൻ തനിച്ചും ചിലത് വാട്ടർ അതോറിറ്റിയുമായി ചേർന്നുമാണ് നടപ്പാക്കുക. അമൃതം പദ്ധതിയിൽ 21 േപ്രാജക്ടുകളാണ് കുടിവെള്ളത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 16 എണ്ണത്തിന് ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. പുറമെ 70 കി.മീ ദൂരം കാന നിർമാണവും അറ്റകുറ്റപ്പണിയും നടക്കും. നെഹ്റു പാർക്ക്, അയ്യന്തോൾ ജവഹർ പാർക്ക്, കോട്ടപ്പുറം പഠനോദ്യാന കേന്ദ്രം, പനംകുറ്റിച്ചിറ പകൽവീടിനോട് ചേർന്നുള്ള പാർക്ക് എന്നിവ നവീകരിക്കും. കക്കൂസ് മാലിന്യം പ്രശ്ന പരിഹാരത്തിലാണ് സ്വീവേജ് പ്ലാൻറ് പദ്ധതി. കൊക്കാലെയിൽ അടക്കം മലിന ജല സംസ്കരണത്തിനായി മൂന്ന് പ്ലാൻറുകളും സ്ഥാപിക്കും. മാലിന്യ സംസ്കരണപ്രവർത്തനങ്ങൾക്ക് 61 കോടിയും കാനകളുടെ നവീകരണത്തിന് 46 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. സ്വീവേജ് പ്ലാൻറിനുള്ള സ്ഥലങ്ങളുടെ പരിശോധന പ്രാഥമികമായി പൂർത്തിയാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story