Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടൈൽസിന്​ നിറം മാറ്റം​; ...

ടൈൽസിന്​ നിറം മാറ്റം​; നഷ്​ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
തൃശൂർ: ടൈൽസിന് മങ്ങലും നിറം മാറ്റവും അനുഭവപ്പെട്ടതിനെ തുടർന്ന് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ 'മഹാലക്ഷ്മി'യിൽ ഡോ. മഹേഷ് നാരായണൻ ഫയൽ ചെയ്ത ഹരജിയിൽ നോർത്ത് പറവൂരിലെ പതിയറ ബിൽഡ് വെയർ ഉടമക്കും പത്തടിപ്പാലത്തുള്ള ആർ.കെ. സെറാമിക്സ് ഇന്ത്യ റീജനൽ മാനേജർക്കും എതിരെയാണ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തി​െൻറ വിധി. മഹേഷ് നാരായണ​െൻറ വീട്ടിൽ വിരിച്ച ടൈൽ ദിവസങ്ങൾക്കകം മങ്ങുകയും നിറം മാറുകയും ചെയ്തു. ഹരജി ഫയൽ ചെയ്തതിനെത്തുടർന്ന് ഫോറം നിയോഗിച്ച വിദഗ്ധൻ സമർപ്പിച്ച പരിശോധന റിപ്പോർട്ട് പരിഗണിച്ചാണ് പ്രസിഡൻറ് പി.കെ. ശശിയും അംഗങ്ങളായ വി.വി. ഷീനയും എം.പി. ചന്ദ്രകുമാറും അടങ്ങുന്ന ഫോറം ഉത്തരവിട്ടത്. പരാതിക്കാരന് 1,30,000 രൂപയും ചെലവും നഷ്ടപരിഹാരവുമായി 10,000 രൂപയും നൽകാനാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story