Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​ൈവദ്യുതി ബിൽ...

​ൈവദ്യുതി ബിൽ റദ്ദാക്കാൻ ഉത്തരവ്​

text_fields
bookmark_border
തൃശൂർ: ഉപഭോക്താവിന് നൽകിയ വൈദ്യുതി ബിൽ കുടിശ്ശിക റദ്ദാക്കാനും ചെലവ് നൽകാനും ഉപഭോക്തൃ ഫോറം ഉത്തരവ്. തൃശൂർ ചെമ്പുക്കാവ് 'പ്രത്യുഷ'യിൽ ഡി. പ്രദീപ്കുമാർ ഫയൽ ചെയ്ത ഹരജിയിൽ തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻറ് സെക്രട്ടറിക്കും കോർപറേഷൻ സെക്രട്ടറിക്കും എതിരെയാണ് ഉത്തരവ്. പ്രദീപ്കുമാറിന് 2001 മാർച്ചിന് മുമ്പുള്ള കുടിശ്ശിക എന്നു പറഞ്ഞ് 8,211 രൂപയുടെ ബിൽ നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹരജി നൽകിയത്. ബില്ലിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഫോറം മുമ്പാകെ ഹാജരാക്കാൻ കോർപറേഷന് കഴിഞ്ഞില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ ഫോറം ബിൽ റദ്ദാക്കാനും പരാതിക്കാരന് ചെലവിലേക്ക് 1,000 രൂപ നൽകാനും ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി എ.ഡി. ബെന്നി ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story